കാറിലിടിച്ച് നിയന്ത്രണം വിട്ട് നിലത്തുവീണ ബൈക്ക് യാത്രികന്‍ ബസിനടിയില്‍ പെട്ട് മരിച്ചു

ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ പുലിയന്നൂര്‍ ജംങ്ഷനിലാണ് സംഭവം. ചിറ്റാര്‍ മണ്ണാപറമ്പില്‍ അമല്‍ ഷാജി (18) ആണ് മരിച്ചത്.

പുലിയന്നൂരില്‍ പോയി തിരികെ വരികയായിരുന്ന യുവാവ് കാറിനെ മറിക്കടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിന്‍ റോഡിലേക്ക് തെറിച്ചു വീണ അമല്‍ എതിരെ വന്ന ടൂറിസ്റ്റു ബസ്സിന്റെ അടിയിലേക്ക് തെറിച്ച് പോകുകയുമായിരുന്നു. ബസിന്റെ പിന്‍ഭാഗത്തെ ചക്രങ്ങള്‍ യുവാവിന്റെ തലയിലൂടെ കയറിയിറങ്ങിയതാണ് മരണ കാരണം. പാലാ സെന്റ് തോമസ് കോളേജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിയാണ് അമല്‍.

RELATED STORIES