ആലപ്പുഴ ചെങ്ങന്നൂരില്‍ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ വ്യക്തിക്ക് ശ്വാസം തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രക്ഷിക്കാനിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു

ചെറുവല്ലൂര്‍ തേക്കേപ്പടിറ്റതില്‍ വീട്ടില്‍ ശംഭുസോമന്‍ (36) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ കൊല്ലക്കടവ് ചെറുവല്ലൂരിലാണ് സംഭവം. ശംഭുസോമന്റെ കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സമീപവാസിയായ നെടുവക്കാട്ട് വീട്ടില്‍ കൊച്ചുമോനാണ് കിണര്‍ വൃത്തിയാക്കാനിറങ്ങിയത്.

22 പടികളുള്ള കിണറ്റില്‍ ആറുപടിയോളം വെള്ളമുണ്ടായിരുന്നു. കിണറിലേക്ക് ഇറങ്ങി താഴേക്ക് എത്തിയതും കൊച്ചുമോന് ശ്വാസതടസ്സം അനുഭവപ്പെട്ടു.തുടര്‍ന്ന് ഇയാളുടെ ബോധം നഷ്ടപ്പെട്ടതോടെ ശംഭുസോമന്‍ രക്ഷിക്കാനിറങ്ങുകയായിരുന്നു. കിണറ്റിലേക്ക് ഇറങ്ങിയതും ശംഭു സോമന് ശ്വാസം നഷ്ടപ്പെടുകയും കിണറ്റിലേക്ക് വീഴുകയുമായിരുന്നു.

മാവേലിക്കരയില്‍ നിന്നുള്ള അഗ്നിരക്ഷാ സംഘം എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

RELATED STORIES