ജനുവരി വരെയുള്ള എല്ലാ ബില്ലുകളും പാസാക്കാന്‍ ട്രഷറികള്‍ക്ക് നിര്‍ദ്ദേശം

ജനുവരി 31 വരെയുള്ള എല്ലാ ബില്ലുകളും പാസാക്കി പണം നല്‍കാന്‍ ട്രഷറികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

ഡിസംബര്‍ ജനുവരി മാസങ്ങളിലെ ബില്ലുകളിലായി 1303 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം എല്ലാ ബില്ലുകളും മുന്‍ഗണനാ ക്രമത്തില്‍ മാറി നൽകും.

RELATED STORIES