കോട്ടയം പാലായിൽ 4000 കോടിയുടെ വികസനമോ ? ജോസ് കെ.മാണിയെ പരിഹസിച്ച് ചെന്നിത്തല

കോട്ടയം: പാലായിൽ 4000 കോടിയുടെ വികസനം കൊണ്ടുവന്നെന്ന എൽ.ഡി.എഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ പരിഹസിച്ച് രമേശ് ചെന്നിത്തല.

അത്രയും വികസനം കൊണ്ടുവന്നിരുന്നെങ്കിൽ ജോസ് കെ മാണി പാലായിൽ വിജയിക്കുമായിരുന്നു. കോട്ടയത്ത് കേരള കോൺഗ്രസ് എമ്മിൻ്റെ ശക്തിയെക്കുറിച്ചുള്ള ചോദ്യത്തിന് ഇവിടെ ചർച്ചയ്ക്ക് പ്രസക്തിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം ഇന്ത്യ മുന്നണിയെ ദുർബലപ്പെടുത്താനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎം ആർക്കൊപ്പമെന്ന് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സി.പി.എം. – സി.പി.ഐ. നേതാക്കൾ ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് എത്താത്തത് പിണറായിയുടെ സമ്മർദ്ദ ഫലമായിട്ടാണ്. ബി.ജെ.പിയുടെ ബി ടീമായി സി.പി.എം. പ്രവർത്തിക്കുകയാണ്.

മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരായ കേസുകൾ ഒതുക്കി കൊടുത്താണ് എൽഡിഎഫ് കൺവീനറുടെ ബിജെപി പുകഴ്ത്തൽ. നാല് ബിജെപി സ്ഥാനാർഥികൾ മികച്ചതാണെന്ന ഇ.പിയുടെ വാക്കുകൾ കൃത്യമായ ആസൂത്രണത്തോടെ ആണെന്നും ചെന്നിത്തല പറഞ്ഞു.

RELATED STORIES