ക്ഷേത്രത്തിൽ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി ; മുൻ ജീവനക്കാരൻ അറസ്റ്റിൽ

കോട്ടയം: ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള അമ്പലത്തിൽ നിന്ന് ലക്ഷങ്ങള്‍ തിരിമറി നടത്തി തട്ടിയെടുത്ത കേസിൽ മുൻ ജീവനക്കാരൻ അറസ്റ്റിൽ.

വെള്ളൂർ കരിപ്പാടം കാഞ്ഞിരപ്പറമ്പിൽ വീട്ടിൽ വിഷ്ണു കെ ബാബു (31) എന്നയാളെയാണ് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

സബ് ഗ്രൂപ്പ് ഓഫീസറായിരുന്ന വിഷ്ണു 24 ലക്ഷം രൂപയാണ് വെട്ടിച്ചത്. വിഷ്ണു 2019 മുതൽ 2022 വരെ സബ് ഗ്രൂപ്പ് ഓഫീസറായി ജോലി ചെയ്ത് വന്നിരുന്ന തിരുപൂരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭക്തജനങ്ങളിൽ നിന്ന് ലഭിച്ച വരുമാനത്തിൽ നിന്നും ദേവസ്വം ബോർഡിന്റെ ബാങ്ക് അക്കൗണ്ടിൽ അടയ്ക്കാതെ ലക്ഷങ്ങൾ തിരിമറി നടത്തുകയായിരുന്നു.

അധികൃതർ നടത്തിയ ഓഡിറ്റിങ്ങിൽ ഏകദേശം 24 ലക്ഷത്തോളം രൂപ തിരിമറി നടത്തിയതായി കണ്ടെത്തുകയും തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലും 10 ലക്ഷത്തിലധികം രൂപ ഇയാൾ തട്ടിയെടുത്തതായി കണ്ടെത്തുകയായിരുന്നു.


RELATED STORIES