അതിദാരുണം ; മരുമകളെ കൊലപ്പെടുത്തിയതിന് ശേഷം ഭർതൃപിതാവ് തൂങ്ങി മരിച്ചു

കൊച്ചി: മരുമകളെ കൊലപ്പെടുത്തിയതിന് ശേഷം ഭർതൃപിതാവ് തൂങ്ങി മരിച്ചതായി റിപ്പോർട്ട്. പറവൂർ ചേന്ദമംഗലത്താന് ദാരുണസംഭവം ഉണ്ടായത്. വടക്കുംപുറം സ്വദേശി ഷാനു ആണ് കൊല്ലപ്പെട്ടത്. ഷാനുവിന് 34 വയസായിരുന്നു. ഭർതൃപിതാവ് സെബാസ്റ്റ്യൻ (64) സംഭവശേഷം വീടിനുള്ളിൽ തൂങ്ങി മരിച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു എന്നാണ് പുറത്തു വരുന്ന വിവരം. മൃതദേഹങ്ങൾ ആശുപത്രിൽ സൂക്ഷിച്ചിരിക്കുകയാണ്.

RELATED STORIES