അതിദാരുണം ; യുവതിയുടെ അരക്കെട്ടില്‍ ബന്ധിച്ച നിലയില്‍ ഒരുവയസുകാരി ; ഇരുവരുടെയും മൃതദേഹങ്ങള്‍ പുഴയില്‍ നിന്നും കണ്ടെത്തി

മംഗളൂരു: നേത്രാവതി പുഴയില്‍ യുവതിയുടേയും ഒരു വയസുള്ള മകളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോർട്ട്. അഡ്യാർപദവില്‍ ചൈത്രയും(30) മകളുമാണ് മരിച്ചത്. യുവതിയുടെ അരക്കെട്ടില്‍ ബന്ധിച്ച നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്.

ഹരേക്കള-പാവൂർ അണക്കെട്ട് പരിസരത്ത് നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ചൈത്രയെ കാണാനില്ലായിരുന്നു. കുട്ടിയേയും എടുത്ത് വെള്ളിയാഴ്ച വൈകുന്നേരം പുഴക്കരയില്‍ എത്തിയ യുവതി നടപ്പാതയിലൂടെ പാവൂർ ഗഡിഗഡ്ഡെ ഭാഗത്തേക്ക് നീങ്ങുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊണാജെ പൊലീസ് അന്വേഷണം ആരംഭിച്ചു.


RELATED STORIES