സി എസ് ഐ മുന്‍ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിന്റെ ഭാര്യ മത്സരരംഗത്ത്; തിരുവനന്തപുരത്ത് പത്രിക നല്‍കി

സി എസ് ഐ മുന്‍ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിന്റെ ഭാര്യയും മത്സരരംഗത്ത്. ധര്‍മ്മരാജ് റസാലത്തിന്റെ ഭാര്യ ഷെര്‍ലി റസാലം തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക നല്‍കി.

ധര്‍മ്മരാജ് റസാലം മൂന്നുമാസങ്ങള്‍ക്ക് മുന്‍പ് ബിഷപ്പ് പദവി ഒഴിഞ്ഞിരുന്നു. കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ റസാലത്തിനെതിരെ ഇഡി കേസ് എടുത്തതും തുടര്‍ അന്വേഷണങ്ങളും വലിയ വിവാദം ആയിരുന്നു.

ഈ കേസില്‍ റസാലത്തെ ഇഡി ചോദ്യം ചെയ്തുകയും, അദ്ദേഹത്തിന്റെ വിദേശയാത്ര ഇഡി തടയുകയും ചെയ്തു. അന്ന് സിഎസ്‌ഐ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയതും വലിയ വാര്‍ത്ത ആയിരുന്നു. ഇഡിയുടെ അന്വേഷണ നടപടികള്‍ തുടരുന്നതിനിടയിലാണ് ധര്‍മ്മരാജ് റസാലത്തിന്റെ ഭാര്യ ഷെര്‍ലി റസാലം മത്സര രംഗത്തിറങ്ങുന്നത്.

RELATED STORIES