B B C ഇന്ത്യയിലെ ന്യൂസ് റൂം പ്രവർത്തനങ്ങൾ നിർത്തി; മാധ്യമ പ്രവർത്തനത്തിൽ വിട്ട് വീഴ്ചയില്ലെന്നും ബി ബി സി

ഡൽഹി: ആദായനികുതി ലംഘനത്തിന്റ പേരിലുള്ള നടപടിയുടെ പശ്ചാത്തലത്തിൽ ബി.ബി.സിയുടെ ഇന്ത്യയിലെ ന്യൂസ് റൂം പ്രവർത്തനം നിർത്തി.

പ്രസിദ്ധീകരണ ലൈസൻസ് ഇന്ത്യൻ ജീവനക്കാർ സ്ഥാപിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറി. കലക്ടീവ് ന്യൂസ് റൂം വഴിയാകും ബി.ബി.സിയുടെ ഇന്ത്യയിലെ ഇനിയുള്ള പ്രവർത്തനങ്ങൾ.

മറ്റൊരു സ്ഥാപനത്തിന് പ്രസിദ്ധീകരണ ലൈസൻസ് കൈമാറുന്നത് ചരിത്രത്തിൽ ആദ്യമാണെന്ന് ബി.ബി.സി വ്യക്തമാക്കി.

മാധ്യമപ്രവർത്തനത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ബി.ബി.സി ചൂണ്ടിക്കാട്ടി. മോദിക്കെതിരായ ഡോക്യുമെന്ററിക്ക് പിന്നാലെയാണ് ആദായ നികുതി വകുപ്പ് നടപടികൾ സ്വീകരിച്ചത്.

RELATED STORIES