കെഎസ്ആർടിസി സ്മാർട്ടാകുന്നു : ബസിൽ ഇനി വെള്ളവും സ്നാക്സും

കെഎസ്ആർടിസി സ്മാർട്ടാകുകയാണ്. യാത്രയ്ക്കിടയിൽ ബസിൽ നിന്ന് ഇനി മുതൽ ലഘുഭക്ഷണവും വെള്ളവും വാങ്ങാനാകും.

സൂപ്പർ ഫാസ്റ്റ് മുതലുള്ള കെഎസ്ആർടിസി ബസുകളിൽ ആണ് ഈ സൗകര്യം ഒരുക്കുക. പണം ഡിജിറ്റലായും നൽകാമെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

മുഖ്യ ഡിപ്പോകളിലെ കന്റീൻ നടത്തിപ്പ് പ്രധാന ഹോട്ടൽ ഗ്രൂപ്പുകൾക്ക് 5 വർഷത്തേക്കു നൽകാനും തീരുമാനമായി. ഈ മേഖലയിൽ പരിചയമുള്ളവർക്കേ കരാർ നൽകാവൂ എന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ നിർദേശിച്ചു. മികച്ച ഇന്റീരിയർ സൗകര്യങ്ങളും വൃത്തിയുള്ള ശുചിമുറികളും നടത്തിപ്പുകാർ നിർമിക്കണം.

RELATED STORIES