പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം സന്ദർശിക്കുന്നതിന്റെ ഭാഗമായി ഇന്ന് എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണം

ഇന്ന് രാവിലെ 9 മുതൽ രാവിലെ 11 മണിവരെയുമാണ് ഗതാഗതം നിയന്ത്രിക്കുക. എംജി റോഡ്, തേവര, നേവൽ ബേസ്, വില്ലിങ്ടൺ ഐലൻഡ്, ഷണ്മുഖം റോഡ്, പാർക്ക് അവന്യു റോഡ്, ഹൈക്കോട്ട് ഭാഗം എന്നിവിടങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുക.

ഇന്നലെ രാത്രിയാണ് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി പ്രധാനമന്ത്രി കേരളത്തിലെത്തിയത്. നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയ നരേന്ദ്ര മോദി ഹെലികോപ്ടർ മാർഗം കൊച്ചി നാവിക സേനാ താവളത്തിലെത്തി.

രാവിലെ ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്തേക്ക് പ്രചാരണത്തിനായി എത്തും. ഇവിടുത്തെ റോഡ് ഷോയ്‌ക്കും പ്രസംഗത്തിനുശേഷം ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലാണ് രണ്ടാമത്തെ പ്രചാരണ പരിപാടി സജ്ജമാക്കിയിരിക്കുന്നത്.

അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ ഗാന്ധി ഇന്ന് സംസ്ഥാനത്തെത്തും. വൈകീട്ട് ആറിന് കോഴിക്കോട് സംഘടിപ്പിക്കുന്ന യുഡിഎഫിന്‍റെ മഹാറാലിയില്‍ പങ്കെടുക്കുന്ന രാഹുൽ 15, 16 തീയതികളില്‍ വയനാട്ടിൽ തങ്ങും.

18 ന് രാവിലെ കണ്ണൂരും അന്ന് വൈകീട്ട് മൂന്നിന് പാലക്കാടും അഞ്ചുമണിക്ക് കോട്ടയത്തും സമ്മേളനങ്ങളില്‍ പങ്കുചേരും. 22ന് തൃശ്ശൂരിലും തിരുവനന്തപുരത്തും ആലപ്പുഴയിലും പ്രചാരണപരിപാടികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും.

RELATED STORIES