പരേഡിന് ശേഷം മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം രാജ്യത്തോടും സംസ്ഥാനത്തോടും പങ്കുവെക്കും. വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ, ഫയർ സർവീസ് മെഡലുകൾ, ജീവൻ രക്ഷാപതക്കങ്ങൾ എന്നിവയും മുഖ്യമന്ത്രിയുടെ കൈകളിൽ നിന്നും അവാർഡ് ജേതാക്കൾക്ക് ലഭിക്കും. ഭാരതീയ വായുസേന ഹെലികോപ്റ്ററിലൂടെ പുഷ്പവൃഷ്ടിയും നടത്തും.
പരേഡിനും ഔപചാരിക ചടങ്ങുകൾക്കും ശേഷം, തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ View More
എന്നാല്, ഇത് കാണാതായ സ്ത്രീകളില് ആരുടേതാണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായില്ല. ഏറ്റുമാനൂര് അതിരമ്പുഴ കോട്ടമുറി കാലായില് വീട്ടില് മാത്യുവിന്റെ ഭാര്യ ജെയിന് മാത്യു എന്ന ജെയ്നമ്മ(48)യെ 2024 ഡിസംബര് 23-നു രാവിലെ വീട്ടില്നിന്നു കാണാതായെന്നാണ് ഭര്ത്താവിന്റെ പരാതി. ഇവര് സ്ഥിരമായി ധ്യാനകേന്ദ്രങ്ങളില് പോകുകയും താമസിക്കുകയും ചെയ്തിരുന്നു. ധ്യാനകേന്ദ്രങ്ങളില് വെച്ചാകാം സെബാസ്റ്റ്യനുമായി സൗഹൃദമായതെന്നാണു സൂചന.
ഏറ്റുമാനൂര് പോലീസെടുത്ത കേസ് നിലവില് കോട്ടയം ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ജെയ്നമ്മയുടെ ഫോണ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സെബാസ്റ്റ്യനുമായുള്ള പരിചയം തെളിഞ്ഞത്. സെബാസ്റ്റ്യന്റെ വീട്ടുവളപ്പില് നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ ശരീരാവശിഷ്ടം കണ്ടെത്തിയത്. തുടര്ന്ന് സെബാസ്റ്റ്യനെതിരേ കൊലപാതകത്തിനു View More
എഡിജിപി എം ആര് അജിത് കുമാര് ഭാര്യാ സഹോദരനുമായി ചേര്ന്ന് സെന്റിന് 70 ലക്ഷം രൂപ വിലയുളള ഭൂമി തിരുവനന്തപുരം കവടിയാറില് വാങ്ങി ആഡംബര കെട്ടിടം നിര്മിക്കുന്നതില് അഴിമതിപ്പണം ഉണ്ടെന്നായിരുന്നു ഹര്ജിക്കാരന്റെ വാദം. അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലന്സ് അന്വേഷണ റിപ്പോര്ട്ട് സര്ക്കാര് അംഗീകരിച്ചിരുന്നു.
അഭിഭാഷകനായ നാഗരാജ് സമര്പ്പിച്ച ഹര്ജി നിയമപരമായി നിലനില്ക്കുകയില്ലെന്നും, ഹര്ജിക്കാരന് ആരോപണങ്ങളല്ലാതെ ഒരു രേഖയും സമര്പ്പിച്ചിട്ടില്ലെന്നും വിജിലന്സ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പട്ടം സബ് റജിസ്റ്റാര് ഓഫിസ് പരിധിയിലുള്ള ഭൂമി 33 ലക്ഷം രൂപയ്ക്ക് വാങ്ങിയതും കവടിയാറില് 31 ലക്ഷം രൂപയ്ക്ക് ഫ്ലാറ്റ് വാങ്ങി 65 ലക്ഷം രൂപയ്ക്ക് മറിച്ചു വിറ്റതും സംബന്ധിച്ചുമുള്ള ആരോപണങ്ങള് അന്വേഷിച്ചില്ലെന്നും ഹര്ജിക്കാരന് പറഞ്ഞിരുന്നു.
View More
മക്കൾ: തങ്കമ്മ കുര്യൻ, പൊടിയമ്മ ഏബ്രഹാം, പെണ്ണമ്മ മാത്യു, മേരിക്കുട്ടി വർഗ്ഗീസ്, പാസ്റ്റർ കെ. ജോയി (ഡൽഹി), കെ. ബാബു, റോസമ്മ മാത്യു, കെ. തോമസ് കുട്ടി..
മരുമക്കൾ: പാസ്റ്റർ ടി. എൽ. കുര്യൻ ( Late), പി. സി. ഏബ്രഹാം, മാത്യു മത്തായി, ടൈറ്റസ് വർഗ്ഗീസ്, സൂസമ്മ ജോയി, സിസിലാമ്മ ബാബു, ഷാജു മാത്യു, ഷേർലി തോമസ്.
24 കൊച്ചുമക്കൾ ഉണ്ട്. മാധ്യമപ്രവർത്തകൻ സാം മാത്യു ഡാളസ് കൊച്ചുമകനാണ് View More
ഡേറ്റിങ് ആപ്പിലൂടെ യുവതിയായി നടിച്ചാണ് സംഘത്തിലുള്ളവര് യുവാവിനെ പരിചയപ്പെട്ടത്. ആപ്പില് നല്കിയിട്ടുള്ള 'യുവതി'യുടെ ഫോട്ടോ കണ്ട് ആകൃഷ്ടനായ യുവാവ് അവരെ ബന്ധപ്പെടാന് ശ്രമിച്ചു. ഇതിനെ തുടര്ന്ന് 'യുവതി' പറഞ്ഞതനുസരിച്ച് യുവാവ് വെഞ്ഞാറമൂട്ടിലെത്തി. ഇവിടെ നിന്ന് സംഘത്തിന്റെ കാറില് കയറി. അതിന് ശേഷം തന്നെ മര്ദ്ദിച്ച് സ്വര്ണാഭരണം കവര്ന്ന് നഗ്നനാക്കി ചിത്രം എടുത്തതിന് ശേഷം ഉപേക്ഷിക്കുകയായിരുന്നു.
View More
ജില്ലാ സമ്മേളനത്തിൽ സർക്കാരിനെയും സി.പി.എമ്മിനെയും ലക്ഷ്യമിട്ട് രൂക്ഷ വിമർശനങ്ങളുണ്ടായി. സർക്കാരിന്റെ ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും, പല തീരുമാനങ്ങളിലും ഇടതു സർക്കാരിന്റെ നിലപാട് കാണാനാകുന്നില്ലെന്നും ആരോപിച്ചു. ഗവർണറുടെ വിഷയത്തിൽ സി.പി.എം ഇരട്ടത്താപ്പ് പുലർത്തുന്നതായി ആരോപിച്ച്, പോരാട്ടത്തിൽ ആത്മാർത്ഥതയില്ലെന്ന വിമർശനവും ഉയർന്നു. സി.പി.എമ്മിന്റെ വകുപ്പുകളിൽ അനധികൃത നിയമനങ്ങൾ നടന്നുവെന്ന ആരോപണവും സമ്മേളനത്തിൽ ഉന്നയിക്കപ്പെട്ടു. കൃഷിവകുപ്പിനെയും ഹോർട്ടികോർപ്പിനെയും ലക്ഷ്യമിട്ട് ചോദ്യങ്ങളും വിമർശനങ്ങളും ഉണ്ടായി. പൊതുവിപണിയെക്കാൾ വിലയ്ക്ക് വിൽക്കുന്ന ഹോർട്ടികോർപ്പിനെ എങ്ങനെ നിലനിർത്തുമെന്ന് പ്രതിനിധികൾ View More
ഷെയര്ട്രെഡിങ് നടത്തുന്നതിനായി പ്രതികള് ഉള്പ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പരാതിക്കാരനെക്കൊണ്ട് അപ് സ്ടോക്സ് എന്ന കമ്പനിയുടെ വെല്ത്ത് പ്രൊഫിറ്റ്പ്ലാന് സ്കീമിലൂടെ വന് ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചു വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് വാട്ട്സ് ആപ്പ് വഴിയുള്ള നിര്ദേശങ്ങള്ക്കനുസരിച് പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ഓരോ തവണ ഇന്വെസ്റ്റ് നടത്തുമ്പോളും വ്യാജ ട്രേഡിങ്ങ് ആപ്പ്ളിക്കേഷനില് വലിയ ലാഭം കാണിക്കുകയും പരാതിക്കാരന് പണം പിന്വലിക്കാന് ശ്രമിച്ചപ്പോള് പല സാങ്കേതിക കാരണങ്ങളും പറഞ്ഞ് വീണ്ടും പണം വാങ്ങുകയും പിന്വലിക്കാന് സാധിക്കാതെ വരികയും വന്നതോടെയാണ് ഇത് തട്ടിപ്പാണെന്ന് മനസിലായത്.
പരാതിക്കാരന്റെ അക്കൌണ്ടില് നിന്നും നഷ്ടപ്പെട്ട തുകയില് 40 ലക്ഷത്തോളം രൂപ പ്രതികള് കൈകാര്യം ചെയ്ത ബാങ്ക് അക്കൗണ്ടില് ലഭിച്ചിട്ടുണ്ട് . തട്ടിയെടുത്ത പണം പ്രതികളുടെ അറിവോടെ എ.ടി.എംവഴി പിന്വലിക്കുകയും ബാക്കി തുക ഇന്റര്നെറ്റ് ബാങ്കിങ് വഴി വിവിധ അക്കൌണ്ടുകളിലേക്ക് മാറ്റുകയും View More
മധ്യസ്ഥ ശ്രമങ്ങളോട് തങ്ങൾ വഴങ്ങില്ലെന്നും, നീതി (ക്വിസാസ്) മാത്രമാണ് ആവശ്യമെന്നും തലാലിൻറെ സഹോദരൻ വ്യക്തമാക്കി. ഇതിനെതിരായ വാദങ്ങൾ തെളിയിക്കാൻ അബ്ദുൽ ഫത്താഹ് മഹ്ദി, കാന്തപുരത്തെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.
നിമിഷ പ്രിയയുടെ മോചന ശ്രമവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ പലരും ക്രെഡിറ്റ് സമ്പാദിക്കാൻ ശ്രമം നടത്തിയെന്ന് കാന്തപുരം പറഞ്ഞു. ഞങ്ങൾക്ക് ക്രെഡിറ്റിന്റെ ആവശ്യമില്ല, കടമമാത്രമാണ് നിർവഹിച്ചത്.
View More
തങ്ങളുടെ അധികാരപരിധിയിലുള്ള കോളജ് ഹോസ്റ്റലുകള്ക്കു നിർദേശം നല്കുമെന്നു കരിക്കുലം ഡവലപ്മെന്റ് സെല് മേധാവി ഡോ.സഞ്ജീവ് പറഞ്ഞു. ഫാനുകളില് കുരുക്കിട്ടു താഴേക്കു ചാടിയാല് സ്പ്രിങ് വലിയുകയും കുരുക്കു മുറുകാതിരിക്കുകയും ചെയ്യുമെന്നതാണു സവിശേഷത. View More