വിടുവായത്തരം ഇന്ത്യാക്കാരുടെ മാനം കെടുത്തി

പല ഇടങ്ങളിൽ നിന്നും പെരുകി വരുന്ന തീവ്രവാദ ഭീക്ഷിണി ചെറുക്കുന്നതിഇന്ത്യയുടെ സുരക്ഷ പങ്കളിയായ ഗൾഫ് ന്റെ പ്രസക്തി അനുദിനം വർധിച്ചു വരുന്ന ഈ സാഹചര്യത്തിൽ ബിജെപി യുടെ പ്രദേശീക സ്വാർത്ഥ രാഷ്ട്രീയ വിടുവായാത്തരം തികച്ചും നിരുത്തരവാദിത്വപരമാണ്. ഇന്ത്യയുടെ പ്രധാന വാണിജ്യ പങ്കാളിയും ഊർജസുരക്ഷ ഉറപ്പുവരുത്തുന്നതിൽ ഒഴിച്ചുകൂടാനാകാത്ത പങ്കാളിയും എഴുപത്തു ലക്ഷം ഇന്ത്യക്കാരുടെ തൊഴിൽ ദാതാവുംഇന്ത്യൻ ഉത്പന്നങ്ങളുടെ നല്ല മാർക്കറ്റും ആയിരിക്കുന്ന ഗൾഫ് മേഖലയിൽ ഇന്ത്യയുടെ പ്രതിക്ചായ വളരെ മോശമാക്കി. ഭൂരിപക്ഷ ഹിന്ദു വോട്ടുകൾ പെട്ടിയിലാക്കാൻ മുസ്ലിം വിരുദ്ധനയങ്ങൾ പ്രത്യയശാസ്ത്രമാക്കി ബിജെപി ദിനംതോറും വിഷലിപ്തമായിരിക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത്തരം അന്യമത നിന്ദപ്രഘോഷണങ്ങൾ ഒരു നിലപാടാക്കി മാറ്റിയിരിക്കുകയാണ്. ഇപ്രാവശ്യം നയതന്ത്ര മാനദണ്ഡങ്ങൾ അനുസരിച്ചു 11 ഇസ്ലാമിക രാഷ്ട്രങ്ങളുടെ കടുത്ത പ്രധിക്ഷേധം ഇന്ത്യക്കു നേരിടേണ്ടിവന്നു എന്നുള്ളത്ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഇന്ത്യയുടെ വൈസ് പ്രസിഡന്റ്‌ ന് ഒരുക്കിയ വിരുന്നു പോലും ഖത്തർ റദാക്കി. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന കുറെ ഇന്ത്യക്കാർക്ക് പിരിച്ചു വിടൽ അറിയിപ്പും ലഭിച്ചു. ഇന്ത്യയുമായി നല്ല സൗഹൃദതിലല്ലാത്ത ഓർഗാനൈസേഷൻ ഓഫ് ഇസ്ലാമിക്‌ കോൺഫറൻസ്ന് ഇന്ത്യയെ വിമര്ശിക്കാൻ ഇയാവസരം പ്രയോജനപ്പെട്ടു. ഇന്ത്യയുടെ വിദേശനയതന്ത്രത്തിൽ അറബ് രാജ്യങ്ങളുടെ സ്ഥാനം വളരെ ഉയരത്തിലായിരിക്കുന്ന ഈ സന്ദർഭത്തിൽ, കൂടാതെ ശ്രീ മോഡി ഗൾഫ് മേഖലയുമായി നയതന്ത്രം ശക്തിപ്പെടുത്താൻ അങ്ങേയറ്റം പരിശ്രമിക്കുന്ന ഈ വേളയിൽ, കൂടാതെ നാനാത്വത്തിൽ ഏകത്വം പറഞ്ഞു നമ്മുടെ തല എല്ലാ ഇടങ്ങളിലും ഉയർത്തി പിടിക്കുന്ന ഈ വേളയിൽ, പൂർവികർ മുതൽ ഇന്ത്യയെ ലോകരാജ്യങ്ങളിൽ ശ്രദ്ധേയ സ്ഥാനങ്ങളിലേക്കെത്തിച്ച  സ്വതന്ത്രാനന്തര  ഇന്ത്യ ഭരിച്ച എല്ലാ പ്രഗത്ബരായ ഭരണധികാരികളും മുസ്ലിം സമൂഹത്തിനു അങ്ങേയ്റ്റത്തെ സ്വീകാര്യത കൊടുത്തു മുസ്ലിം ജനതയെ മാനിക്കുന്ന നമ്മുടെ ഈ ഇന്ത്യയിൽ ഭരിക്കുന്ന  കക്ഷിയുടെ ഓഫീഷ്യൽ വക്താക്കൾ ഭരണകക്ഷി സ്പോൺസർ ചെയ്യുന്ന പ്രദേശീക താല്പര്യങ്ങൾ സംരക്ഷിക്കാൻ രാജ്യതല്പര്യങ്ങൾ തൂരങ്കം വയ്ക്കുന്ന നിലയിൽ വിടുവായാത്തരം പുലമ്പിയത് അങ്ങേയ്റ്റത്തെ വിഡ്ഢിത്തരമായിപ്പോയി എന്ന് പറയാതെയിരിപ്പാൻ വയ്യ. പിന്നീട് ബിജെപി യുടെ ജനറൽ സെക്രട്ടറി യുടെ ഒരു വിശദീകരണം ഒമാനിലെ ഇന്ത്യൻ എംബസി വഴി ഔദോഗിക മായി വിതരണം ചെയ്തതും ഇന്ത്യയുടെ സർക്കാരിനും വിദേശകാര്യമന്ത്രാലയത്തിനും അപമാനമുണ്ടക്കതക്കതായിരുന്നു. *രാജ്യത്തു ഈ കാര്യങ്ങൾ ചെയ്യുന്നതിന് സർക്കാർ ഇല്ലേ*.


*ഔദ്യോധികമായി സർക്കാർ പറയേണ്ട കാര്യങ്ങൾക്കു പകരം ബിജെപി യുടെ വക്താക്കൾ ഇന്ത്യയുടെ ഔദോധിക വക്താക്കളായത് ലോകത്തിനു മുന്നിൽ ഇന്ത്യയെ എത്രകണ്ടു അപമാനിച്ചു എന്നത്കൂടെ കണക്കിലെടുക്കേണ്ടതുണ്ട്.*


 യഥാർത്ഥത്തിൽ മാപ്പു പറയേണ്ടത് ഇന്ത്യൻ ജനതയോടാണ്. ഇത്തരം വിദ്വേഷപ്രസംഗങ്ങൾ നടത്തുന്നവർക്കെതിരെ, അത് ആരു തന്നെയായാലും, ഏതു മതസ്ഥരായാലും പോലിസ് നടപടിക്കു വിധേയമാക്കി ഇന്ത്യൻശിക്ഷ നിയമം 295 എ വകുപ്പ് പ്രകാരം കേസ് എടുത്തു നടപടികൾ സ്വീകരക്കേണ്ടതാണ്. അതിനു ഈ വിഷയത്തിൽ മഹാരാഷ്ട്ര സർക്കാർ മാതൃകപരമായി കേസ് നടപടികളുമായി മുന്നോട്ടുപോകുന്നത് കണ്ടുപിടിക്കണം നാമും പ്രേത്യേകാൽ കേന്ദ്ര സർക്കാരും . ബഹുസ്വരതയുടെ ഊഷ്മളത നഷ്ടപ്പെടുത്തി പ്രദേശീക രാഷ്ട്രീയ ലാഭം നോക്കി ആരു കേറി കൊത്തും എന്ന് വിചാരിച്ചു ദിനം പ്രതി ചൂണ്ടായിട്ടാലും വിവരം ഉള്ളവർ ആരും ഈ വർഗീയതയുടെ ഭാഗമായിട്ടുള്ള ശരിയും തെറ്റും അന്വേഷിച്ചു ഇറങ്ങി പുറപ്പെടുകയുമില്ല, ചൂണ്ടയിൽ കൊളുത്തുകയും ഇല്ലാ.


ലോക രാജ്യങ്ങളെ ഇന്ത്യയുടെ സൗഹ്രദത്തിലേക്കു കൊണ്ടുവരുന്നത് തന്നെ നമ്മുടെ മതേതരത്വവും നമ്മുടെ നിലപാടുകളിലെ  അന്യമത ബഹുമാനവും എല്ലാ മത വിഭാഗങ്ങളും ഒത്തൊരുമിച്ചുള്ള, സംസ്‍കാരസമ്പുഷ്ടമായ അഭ്യന്തര സഹവർതിത്വവും, മതവ്യത്യാസങ്ങൾ ഒന്നും കൂടാതെ അത്യുന്നതാ പദവികൾ ഒക്കെ പരസ്പരം ഷെയർ ചെയ്തു എല്ലാ രാജ്യങ്ങൾക്കും ഒരു മാതൃകരാജ്യമായി ലോകത്തിന്റെ നിറുഹായിൽ നിൽക്കുന്നു എന്നുള്ളതുകൊണ്ടാണ്.


നമ്മുടെ ഇന്ത്യ ഇവിടുത്തെ ആദിവാസികളുടേതാണ്. ബാക്കിയുള്ള ഏവരും വരത്തന്മാരാണ്. ആ ധാരണയിൽ ഇവിടെത്തെ എല്ലാവരും തന്നെ പരസ്പരബഹുമാനത്തോടെ, മതേതരത്വത്തോടെ, സഹോദര്യത്തോടെ, സ്നേഹത്തോടെ ഇവിടെ പുലരുകയാണ് വേണ്ടത്.


പ്രിയരേ നമുക്ക് ഈ വർഗീയതയുടെ ചർച്ചകൾ ഇവിടെ നിറുത്താം. Oiop യുടെ ആശയം വിജയത്തിനയുള്ള ചർച്ചകൾ ശക്തി പെടുത്താം.


ഇന്ത്യയിൽ നടന്ന ഈ മതനിന്ദ പ്രാഘോഷണം ഈ ഇന്റർനെറ്റിന്റെ കാലഘട്ടത്തിൽ ആരും ഒറ്റി കൊടുത്തല്ല അറബ് ലോകം അറിഞ്ഞത്. ഈ കാലഘട്ടത്തിൽ ലോകത്തു എവിടെയും എന്ത് പരാമർശങ്ങൾ മതവിദ്വേഷപരമായി നടന്നാൽ അത് മണിക്കൂറുകൾക്കുള്ളിൽ എല്ലായിടത്തും എത്തും.


നമ്മൾ അത്തരം ആൾക്കാരെ ഇവിടെ ഓരോ തൊടുന്യായങ്ങൾ പറഞ്ഞു ന്യായികരിക്കുമ്പോൾ സർക്കാർ ആൾറെഡി ഈ വിഷയത്തിൽ   ഇത്തരം  പരാമർശകർക്കെതിരെ, നുപുർ ശർമ, അസറുദ്ധീൻ ഉവൈസി അടക്കം 32 പേർക്കെതിരെ കേസെടുത്തു. ട്വിറ്റെർ അടക്കം സമൂഹമാധ്യമങ്ങൾക്കും നോട്ടീസ് അയക്കുകയും ചെയ്തു. ഇന്ത്യയുടെ എല്ലാ ഗൾഫ് എംബസികളും ഈ വിഷയത്തിൽ അറബ് ലോകത്തോട് വിശദീകരിക്കേണ്ടതായി വന്നു എന്നും ഈ വിവാദ പരാമർശം നടത്തിയ ബിജെപി വക്താക്കളുടെ നിലപാട് ഇന്ത്യയുടെ നിലപാടല്ലെന്നും കൂടാതെ അങ്ങനെ മത വിദ്വേഷ പരാമർശങ്ങൾ നടത്തിയവർക്കെതിരെ ബന്ധപ്പെട്ടവർ നടപടിഎടുത്തിട്ടുണ്ടെന്നും സർക്കാർ അറബ് ലോകത്തെ അറിയിക്കുകയുണ്ടായി. ഇങ്ങനെ ഭോഷാത്തരങ്ങൾ പറഞ്ഞു ഏതൊരു മതസ്ഥരായാലും നമ്മുടെ സർക്കാരിനെ സമ്മർദ്ദതത്തിൽ ആക്കരുതെന്നാണ് രത്‌നച്ചുരുക്കം

RELATED STORIES