എയർ ഇന്ത്യ പഴയ വിമാനങ്ങൾ വിൽക്കാനൊരുങ്ങി

പുതിയ വിമാനങ്ങൾ വാങ്ങാനുളള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് പഴയ വിമാനങ്ങൾ വിൽക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മൂന്ന് വിമാനങ്ങളായിരിക്കും വിൽപ്പനയ്ക്കായി എത്തുന്നത്. ഇതോടെ, വിമാനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഓഗസ്റ്റ് 16 വരെ ടെൻഡർ സമർപ്പിക്കാൻ സാധിക്കുന്നതാണ്. സ്വകാര്യവൽക്കരിക്കപ്പെട്ട കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് എയർ ഇന്ത്യ.


2009
ൽ നിർമ്മിച്ച B777- 200LR വിമാനങ്ങൾ വിൽക്കാനാണ് എയർ ഇന്ത്യ തീരുമാനിച്ചിട്ടുള്ളത്. വലിയ ഫ്യൂവൽ എൻജിനുള്ള വമ്പൻ വിമാനങ്ങളാണിവ. കൂടാതെ, ഇന്ത്യയിൽ നിന്ന് അമേരിക്ക വരെ യാത്ര ചെയ്യാനുള്ള എൻജിൻ ക്ഷമതയും ഈ വിമാനങ്ങൾക്കുണ്ട്. നിലവിൽ, പുതിയ വിമാനങ്ങൾ വാങ്ങാൻ എയർ ബസുമായും ബോയിംഗ് കമ്പനിയുമായും എയർ ഇന്ത്യ ചർച്ചകൾ സംഘടിപ്പിക്കുന്നുണ്ട്. എയർ ഇന്ത്യക്ക് ആകെ 128 വിമാനങ്ങളാണ് ഉള്ളത്.

RELATED STORIES