പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു

ഫോണിൽ മോശമായ രീതിയിൽ മെസേജുകൾ അയച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ സി.പി.എം. ആര്യനാട് ലോക്കൽ കമ്മിറ്റിയംഗം മേലേച്ചിറ സ്വദേശി ഷാജിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. അന്വേഷണത്തിന് ഏരിയാ കമ്മിറ്റി അംഗങ്ങളായ ജെ.വേലപ്പൻ, എസ്.എൽ.കൃഷ്ണകുമാരി, ഇ.ജയരാജ് എന്നിവർ അടങ്ങുന്ന മൂന്നംഗ കമ്മിഷനെയും സി.പി.എം. നിയോഗിച്ചു.


വീട്ടമ്മ സി.പി.എം. ജില്ലാ സെക്രട്ടറിക്ക് നൽകിയ പരാതിയിലാണ് പാർട്ടി നടപടിയെടുത്തത്. വീട്ടമ്മ ആര്യനാട് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഷാജിക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എസ്.എസ്.എൽ.സി തുല്യതാ പരീക്ഷയ്ക്ക് പഠിക്കുന്നതിനിടെ ഒപ്പം പഠിക്കുന്ന ഷാജി ആവശ്യപ്പെട്ടത് അനുസരിച്ച് കുറച്ച് നോട്ടുകൾ വീട്ടമ്മ അയച്ചുകൊടുത്തിരുന്നു. ഇതിനുശേഷം ലോക്കൽ കമ്മിറ്റി അംഗം ഫോണിലൂടെ മോശമായ രീതിയിൽ മെസേജുകൾ അയച്ചെന്നാണ് വീട്ടമ്മയുടെ പരാതി.

RELATED STORIES