ബസിനുള്ളില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കുരുക്കി പതിനേഴുകാരന്‍

പത്തനംതിട്ടയിലെ സ്വകാര്യ ബസില്‍ വെച്ചാണ് പതിനേഴുകാരനുനേരെ അതിക്രമം നടന്നത്. ഉപദ്രവം മുതല്‍ പതിനേഴുകാരന്‍ ഫോണില്‍ വീഡിയോ ചിത്രീകരിച്ചു. ശല്യം കൂടി വന്നതോടെ ആണ്‍കുട്ടി ബഹളംവച്ചു.

ഇതോടെ പ്രതി ബസില്‍നിന്ന് ഇറങ്ങിയോടി രക്ഷപെട്ടു. പതിനേഴുകാരന്റെ പരാതിയില്‍ കൊടുമണ്‍ പൊലീസ് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. പന്തളം തെക്കേക്കര പഞ്ചായത്തിലെ ഓവര്‍സിയറാണ് പ്രതി. പ്രതിക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി.

RELATED STORIES