മിന്നല്‍ പരിശോധനയില്‍ 235 കിലോ പഴകിയ മല്‍സ്യം നശിപ്പിച്ചു

ചെങ്ങന്നൂര്‍: ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ചെങ്ങന്നൂര്‍, മാവേലിക്കര മത്സ്യ മാര്‍ക്കറ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന. 235 കിലോ പഴകിയ മല്‍സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.


സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബിന്റെ സഹായത്തോടെ ഭക്ഷ്യ സുരക്ഷാ, ഫിഷറീസ്, ആരോഗ്യം എന്നീ വകുപ്പുകള്‍ സംയുക്തമായാണ് മത്സ്യ പരിശോധന നടത്തിയത്. രാവിലെ ചെങ്ങന്നൂര്‍ കൊല്ലകടവ്, മാവേലിക്കര കല്ലുമല മാര്‍ക്കറ്റിലും പരിശോധന നടത്തി. മാര്‍ക്കറ്റിലെ മത്സ്യ സാംപിളുകള്‍ പരിശോധന നടത്തിയതില്‍ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ 80 കിലോ തിലാപ്പിയ, കളിമീന്‍ (തമിഴ്‌നാട്) എന്നിവ കൊല്ലകടവ് മാര്‍ക്കറ്റില്‍ നിന്നും 155 കിലോ കേര, മോദ, വറ്റ, വെളമീന്‍, ചൂര എന്നിവ കല്ലുമല മാര്‍ക്കറ്റില്‍ നിന്നും പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.

പരിശോധനയില്‍ മാവേലിക്കര ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ശ്രീലക്ഷ്മി എസ്. വാസവന്‍, ചെങ്ങന്നൂര്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ശരണൃ .ആര്‍, ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ ദീപു എം,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സബീര്‍.ബി, സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബ് അസിസ്റ്റന്റ് വിദ്യ എന്നിവരാണ് സംയുക്ത സ്‌ക്വാഡില്‍ പങ്കെടുത്തത്.

RELATED STORIES