എം.ഡി.എം.എയുമായി യുവതിയും പിടിയില്‍

കൊല്ലം: കൊട്ടിയം വയലില്‍ പുത്തന്‍വീട്ടില്‍ ആഷിര്‍ (35), തൃശൂര്‍ വടക്കാഞ്ചേരി തലപ്പള്ളി വീട്ടില്‍ നാഗമ്മ (24) എന്നിവരെയാണ്‌ ആലപ്പുഴ പുന്നപ്ര പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.


11 ഗ്രാം എം.ഡി.എം.എയും സിറിഞ്ചുകളും ഇവരുടെ പക്കല്‍നിന്നും കണ്ടെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന്‌ പുന്നപ്ര പോലീസ്‌ സ്‌റ്റേഷനുമുന്നില്‍വച്ച്‌ കൈകാണിച്ചെങ്കിലും വാഹനം നിര്‍ത്താതെ പോയി. തുടര്‍ന്ന്‌ വണ്ടാനം ഭാഗത്തുവച്ചാണ്‌ ഇവരെ പിടികൂടിയത്‌.

ബംഗളൂരില്‍നിന്നും എം.ഡി.എം.എ. ഐത്തിച്ച്‌ ആലപ്പുഴയിലെ വില്‍പ്പനക്കാര്‍ക്ക്‌ നല്‍കിവരുകയായിരുന്ന ഇവര്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നിരീക്ഷണം നടത്തുന്നതിനിടെയാണ്‌ ഇവര്‍ ഇന്നോവ കാറില്‍ വരുന്ന വിവരം അറിഞ്ഞത്‌. വര്‍ഷങ്ങളായി എറണാകുളത്ത്‌ വാടക വീടുകളിലാണ്‌ ഇരുവരും താമസിച്ചുവരുന്നത്‌.

യുവതിയുടെ പേരില്‍ തൃശൂര്‍ എരുമപ്പെട്ടിയില്‍ കൊലപാതകശ്രമ കേസും, വിവിധ സ്‌റ്റേഷനുകളില്‍ മോഷണം, വഞ്ചനാ കേസുകളും നിലവിലുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു. അമ്പലപ്പുഴ ഡിവൈ.എസ്‌.പി ബിജു വി. നായരുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌കോഡും, പുന്നപ്ര എസ്‌.എച്ച്‌.ഒ. ലൈസാദ്‌ മുഹമ്മദ്‌, എസ്‌.ഐ. രാകേഷ്‌ എന്നിവരും ചേര്‍ന്നാണ്‌ പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്‌.

RELATED STORIES