നടൻ ശ്രീനാഥ് ഭാസിയുടെ പ്രശ്‌നത്തിൽ  അമ്മ സംഘടനയിൽ തീരുമാനം

നിർമ്മാതാക്കളുമായുള്ള പ്രശ്‌നം പരിഹരിക്കുന്നത് വരെ നടൻ ശ്രീനാഥ് ഭാസിയുടെ അംഗത്വം താൽക്കാലികമായി നിർത്തിവയ്ക്കാൻ മലയാള സിനിമാ താരങ്ങളുടെ സംഗമമായ അമ്മ തീരുമാനിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.


നടൻ ഷെയ്ൻ നിഗവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം തുടരും. നിഖില വിമൽ അടക്കം ഏഴ് താരങ്ങൾക്ക് അംഗത്വം നൽകാൻ അസോസിയേഷൻ തീരുമാനിച്ചു. അമ്മയുടെ പൊതുയോഗം ഞായറാഴ്ച രാവിലെ 10ന് കലൂർ ഗോകുലം കൺവൻഷൻ സെന്ററിൽ നടക്കും.

RELATED STORIES