ദുബായ് വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടു

വൈദ്യുതാഘാതമാണ് മരണകാരണമെന്ന് അന്വേഷണത്തിൽ വ്യക്തമായതായി ദുബായ് പോലീസ് അറിയിച്ചു. ദുബായിൽ എൻജിനിയറായ നീതു ഗണേഷിനെ ജൂൺ 14-നാണ് അൽ തവാർ-3 പ്രദേശത്തെ വില്ലയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷവറിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റാണ് മരിച്ചതെന്ന് കണ്ടെത്തിയത്. സംഭവത്തിൽ മറ്റ് ദുരൂഹതയില്ലെന്നും ദുബായ് പോലീസ് അധികൃതർ പറഞ്ഞു.

എന്നാൽ കെട്ടിട പരിസരത്ത് വൈദ്യുതി സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അപകടമുണ്ടാകുമ്പോൾ നീതുവിന്റെ ഭർത്താവ് എൻജിനിയറായ കൊല്ലം മേടയിൽമുക്ക് സ്വദേശി ഇലങ്കത്തുവെളി ജവാഹർ നഗർ നക്ഷത്രയിൽ വിശാഖ് ഗോപി, ആറ് വയസ്സുകാരൻ മകൻ നിവീഷ് കൃഷ്ണ, വീട്ടുജോലിക്കാരി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.

RELATED STORIES