പണം കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പ്രധാന വീക്ക്‌നസ് ആണെന്നു പരാതിക്കാരനായ പ്രശാന്ത് ബാബു

വനം മന്ത്രിയായപ്പോള്‍ കെ സുധാകരന്‍ നിരന്തരം അഴിമതി നടത്തി. ഇത്തരം കാര്യങ്ങള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായി സുധാകരന്റെ മുന്‍ സന്തത സഹചാരി പ്രശാന്ത ബാബു പറഞ്ഞു. അന്വേഷണം നടത്താമെന്ന് പറഞ്ഞെങ്കിലും പിന്നീട് തുടര്‍ ചലനമുണ്ടായില്ല. കണ്ണൂര്‍ രാജാസ് സ്‌കൂള്‍ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നടന്നത് വന്‍ അഴിമതിയായിരുന്നു. പലരില്‍നിന്നും കെ സുധാകരന്‍ പണം വാങ്ങി.

2021 ലാണു താന്‍ വിജിലന്‍സിനു പരാതി നല്‍കിയത്. നാളെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചിട്ടുണ്ട്. കൃത്യമായ കാര്യങ്ങള്‍ പറയും.

താന്‍ നഗരസഭാ കൗണ്‍സിലറായിരിക്കെ വന്‍ അഴിമതിക്ക് സുധാകരന്‍ ശ്രമിച്ചു. പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിക്കപ്പെടും. ഇപ്പോള്‍ പിടിക്കപ്പെട്ടിരിക്കുന്നുവെന്നും പ്രശാന്ത് ബാബു പറഞ്ഞു.

RELATED STORIES