തമിഴ്‌നാട്ടില്‍ വീട്ടമ്മമാര്‍ക്ക് പ്രഖ്യാപിച്ച മാസ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

1000 രൂപയാണ് ഓരോ വീട്ടമ്മയ്ക്കും പ്രതിമാസം ശമ്പളമായി നല്‍കുക. സെപ്തംബര്‍ 15 മുതല്‍ പദ്ധതി നടപ്പിലാക്കും. റേഷന്‍ കാര്‍ഡില്‍ പേരുള്ള മറ്റു വരുമാനങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ക്കാണ് വേതനം നല്‍കുക. ധനകാര്യ, റവന്യു, സാമൂഹ്യനീതി വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരുമായും കൂടിയാലോചന നടത്തിയ ശേഷമാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രഖ്യാപനം.


ഡിഎംകെ പ്രകടന പത്രികയില്‍ തന്നെ അധികാരത്തിലേറിയാല്‍ വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അധികാരത്തില്‍ വന്ന് ഇത്ര കഴിഞ്ഞിട്ടും പ്രകടനപത്രികയിലെ പ്രധാന ആകര്‍ഷണമായ ഈ പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നുവെന്ന ചോദ്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഔദ്യോഗിക പ്രഖ്യാപനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.

RELATED STORIES