യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

കാസർ​ഗോഡ്: യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഭർത്താവ് ജയപ്രകാശ് ആണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് നീലേശ്വരം പൊലീസ് ജയപ്രകാശിനെ അറസ്റ്റ് ചെയ്തത്.


കാസർഗോഡ് എരിക്കുളത്താണ് സംഭവം. ഈ മാസം 19-നാണ് ചിറപ്പുറം സ്വദേശി ഷീജയെ തൂങ്ങി മരിച്ചനിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്.

അറസ്റ്റിലായ ജയപ്രകാശിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

RELATED STORIES