ജോലിക്കിടെ വലിയ ഗ്ലാസ് പാളികൾ ദേഹത്തേക്ക് മറിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കൊച്ചി ഇടയാർ റോയൽ ഗ്ലാസ് ഫാക്ടറിയിലാണ് സംഭവം. ഗ്ലാസ് പാനലുകളിൽ സ്റ്റിക്കർ ഒട്ടിക്കുന്നതിനിടെയായിരുന്നു അപകടം. അസം സ്വദേശി 20കാരൻ ധൻകുമാർ ആണ് മരിച്ചത്. 11 അടി നീളവും 6 അടി വീതിയും 12 മി.മീ കനവുമുള്ള ഗ്ലാസ് പാളികളാണ് തൊഴിലാളിയുടെ ദേഹത്തേക്ക് വീണത്. ടെംപറിംഗ് മെഷീനിൽ നിന്ന് ട്രോളി സ്റ്റാൻഡിലേക്ക് ഇറക്കിവച്ച ഏഴ് വലിയ ഗ്ലാസ് പാളികളിൽ സ്റ്റിക്കർ ഒട്ടിക്കുമ്പോൾ ഇന്ന് പുലർച്ചെ 2.49നാണ് സംഭവം.

അവസാന ഗ്ലാസിൽ സ്റ്റിക്കർ ഒട്ടിക്കുമ്പോൾ ട്രോളി സ്റ്റാൻഡിന്റെ അടിഭാഗം ഒടിയുകയായിരുന്നു. ഈ സമയം മറ്റ് തൊഴിലാളികൾ സ്ഥലത്ത് ഇല്ലായിരുന്നു.

RELATED STORIES