മദ്യലഹരിയിൽ പാതി വെന്ത മൃതദേഹം ഭക്ഷിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

ഒഡീഷയിലെ മയൂര്‍ബഞ്ചിലാണ് സംഭവം. സംഭവത്തില്‍ സുന്ദര്‍ മോഹൻ സിങ്(58), നരേന്ദ്ര സിങ്(25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു.

ബന്ധാസഹി ഗ്രാമത്തിലെ മധുസ്മിത സിങ്ങി(25)ന്റേതായിരുന്നു മൃതദേഹം. രോഗം ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധുസ്മിത അവിടെ വെച്ചാണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ശ്‌മശാനത്തില്‍ സംസ്കരിക്കുന്നതിനിടെ രണ്ടു മദ്യപര്‍ വേഗത്തില്‍ സംസ്കരിക്കുന്നതിനായി പാതിവെന്ത ശരീരത്തിന്റെ ഒരു ഭാഗം മൂന്നു കഷ്‍ണങ്ങളാക്കി. തുടര്‍ന്ന് ഒരു കഷ്ണം അവര്‍ കയ്യില്‍ വയ്ക്കുകയും മറ്റുള്ളവ തീയിലേക്ക് ഇടുകയും ചെയ്തെന്ന് മധുസ്മിതയുടെ ബന്ധുക്കള്‍ പറഞ്ഞു.

എതിര്‍ത്തിട്ടും ബലമായി അവര്‍ മാംസം ഭക്ഷിച്ചെന്നും ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് പ്രദേശവാസികള്‍ ഇവരെ മര്‍ദ്ദിക്കുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ മദ്യലഹരിയിലാണ് തങ്ങള്‍ ഇത്തരം പ്രവൃത്തി ചെയ്‌തതെന്ന് പ്രതികള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.

RELATED STORIES