തക്കാളി വിറ്റ പണം തട്ടിയെടുക്കാനായി കര്‍ഷകനെ അക്രമിസംഘം കൊലപ്പെടുത്തി

അന്നമയ്യ :  ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലായിരുന്നു സംഭവം. നരേം രാജശേഖര റെഡ്ഡി (62) എന്ന കര്‍ഷകനാണ് കൊല്ലപ്പെട്ടതെന്നും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ലെന്നും തെരച്ചില്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.ചൊവ്വാഴ്‌ച രാത്രിയായിരുന്നു സംഭവം.

ഗ്രാമത്തില്‍ പാല്‍ വിതരണം ചെയ്‌ത് തിരികെയെത്തവെ കര്‍ഷകനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തിയ സംഘം പൈന്‍ മരത്തില്‍ കെട്ടിയിട്ട ശേഷം കഴുത്തില്‍ തുണിമുറുക്കികൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് മുമ്പ് സംഘം വീട്ടിലെത്തി കര്‍ഷകനെ തിരക്കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തക്കാളി വിളവെടുത്ത ശേഷം നരേം രാജശേഖര്‍ റെഡ്ഡി അംഗല്ലു മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തിയിരുന്നു. ശേഷം പണം വീട്ടില്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ മണ്ടി വ്യാപാരികളുടെ കൈയ്യില്‍ തന്നെ ഏല്‍പ്പിക്കുകയാണ് പതിവ്. വിളവെടുത്തതിന് ശേഷം പണം മൊത്തമായാണ് ഇവര്‍ കര്‍ഷകന് നല്‍കുക.

RELATED STORIES