കെ.എസ്.യു യൂണിറ്റ് പ്രസിഡൻറ് മുതൽ കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനം വരെ വഹിച്ച ജനകീയ നേതാവ്  ഉമ്മൻ ചാണ്ടി

കെ.എസ്.യു യൂണിറ്റ് പ്രസിഡൻറ് മുതൽ കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനം വരെ വഹിച്ച ജനകീയ നേതാവ്  ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: 1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്ത് ആയിരുന്നു ഉമ്മൻ ചാണ്ടിയുടെ ജനനം. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു.

സ്കൂളിൽ പഠിക്കുമ്പോഴെ കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തിയത്. പുതുപ്പള്ളി സെൻ്റ് ജോർജ് ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡൻറ് മുതൽ കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തി നിൽക്കുന്നതാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം. കേരള ബാലജനസഖ്യം സംസ്ഥാന പ്രസിഡൻ്റായും പ്രവർത്തിച്ചു. പിന്നീട് കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംഘടനകളുടെ സംസ്ഥാന പ്രസിഡൻറായി തുടർന്ന് എ.ഐ.സി.സി അംഗമായി.

1970 മുതൽ 51 വർഷമായി പുതുപ്പള്ളിയിൽ നിന്ന് നിയമസഭ അംഗമായി തുടരുന്ന ഉമ്മൻ ചാണ്ടിയുടെ ആദ്യ മത്സരം 1970-ൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു. സി.പി.എം എം.എൽ.എ യായിരുന്ന ഇ.എം. ജോർജിനെ ഏഴായിരത്തിൽ പരം വോട്ടിന് പരാജയപ്പെടുത്തി ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും (1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021) അദ്ദേഹം പുതുപ്പള്ളിയിൽ നിന്ന് നിയമസഭയിലെത്തി.

1977-ൽ കെ. കരുണാകരൻ മന്ത്രിസഭയിലും 1978-ൽ എ.കെ. ആൻറണി മന്ത്രിസഭയിലും അദ്ദേഹം തൊഴിൽ വകുപ്പ് മന്ത്രിയായി. 1981-1982 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. 1991-1995 ലെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യം വകുപ്പ് മന്ത്രിയായി. 

1980-കളിൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ആൻറണി വിഭാഗം (എ) ഗ്രൂപ്പ് രൂപീകരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നിയമസഭകക്ഷി നേതാവായി. 1982-ൽ അദ്ദേഹം ഐക്യ ജനാധിപത്യ മുന്നണിയുടെ കൺവീനറായി. 2004-ൽ എ.കെ. ആൻ്റണി മുഖ്യമന്ത്രി പദം രാജി വയ്ച്ചപ്പോൾ ഉമ്മൻ ചാണ്ടി ആദ്യമായി കേരളത്തിൻ്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തോൽക്കുന്നത് വരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നു. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന 2006-ലെ പന്ത്രണ്ടാം കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻചാണ്ടി പിന്നീട് 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിച്ചപ്പോൾ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് എം.എൽ.എമാരുടെ മാത്രം പിന്തുണയോടെ അധികാരത്തിലേറിയ അദ്ദേഹം 2016-ൽ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കി. 

കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.

RELATED STORIES

  • സുവിശേഷ പ്രഭാഷകയായ സിസ്റ്റർ അന്നാ കണ്ടത്തിൽ യാത്രയായി - സുപ്രസിദ്ധ കൺവെൻഷൻ പ്രസംഗിക സുവിശേഷിക കർത്തൃദാസി സിസ്റ്റർ കണ്ടത്തിൽ o 2026 മാർച്ച്‌ 7 ശനിയാഴ്ച്ച രാത്രി 10.30 ന് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ നിര്യാതയായി. ചില വർഷങ്ങളായി ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. രോഗം മൂർച്ചിച്ച് അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട്.

    ഹൃദയത്തെ കാക്കാൻ വാഴപ്പഴത്തിന് സാധിക്കുമോ? ; വിദഗ്ധർ പറയുന്നത് ഇങ്ങനെയാണ് ... - വാഴപ്പഴത്തിലെ ആന്റിഓക്‌സിഡന്റുകൾ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും ശരീരത്തിലെ വീക്കം തടയാനും സഹായിക്കുന്നു. കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിലൂടെ, ഈ ആന്റിഓക്‌സിഡന്റുകൾ ഹൃദയത്തിന്റെ കോശങ്ങളെ സംരക്ഷിക്കുകയും ദീർഘകാല രോഗങ്ങളിൽ നിന്ന് ഹൃദയത്തെ കാക്കുകയും ചെയ്യുന്നു.

    മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരൻ മരിച്ചു - പിക്കപ്പ് വാൻ പിറകോട്ട് എടുക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞ് വാഹനത്തിനടിയിൽ പെടുകയായിരുന്നു. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരിക്കുന്നു

    ഡോ വില്ലി എബ്രഹാമിന് ക്രിസ്റ്റ്യൻ കൗൺസിലർ സർട്ടിഫിക്കേഷന്‍ അംഗീകാരം. - ക്രിസ്റ്റ്യൻ കൗൺസിലറായി സർട്ടിഫിക്കേഷൻ പൂർത്തിയാക്കിയതോടെ മാനസികവും ആത്മീയവുമായ മേഖലകളിൽ തകർന്നുപോകുന്ന അനേകം ജീവിതങ്ങൾക്ക് മികച്ച ഉപദേശങ്ങൾ നൽകി അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ സാധിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. കുടുംബ ജീവിതങ്ങളുടെ താളപ്പിഴകൾക്കും ബൈബിൾ അധിഷ്ഠിതമായ കൗൺസിലിംഗ് നൽകുന്ന സേവനങ്ങൾ നൽകുവാൻ ദൈവം ഇടവരുത്തുമെന്ന പ്രതീക്ഷയിലാണ് വിശ്വാസി സമൂഹം. ഈ ഉയർച്ചക്ക് ലാൻഡ് വേ ന്യൂസിൻ്റെ അഭിനന്ദനങ്ങൾ

    ഗാന്ധിധാം പാസ്റ്റർ എൻ. സ്റ്റീഫൻ യാത്രയായി - ലെ പാസ്റ്റർ എൻ. സ്റ്റീഫൻ (89) ഇന്ന് പുലർച്ചെ 3:00-ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദീർഘവർഷങ്ങൾ കർത്താവിനെ വിശ്വസ്തതയോടെ സേവിച്ച അദ്ദേഹം അനേകർക്ക് ഒരു അനുഗ്രഹമായിരുന്നു

    ക്രിസ്മസ് ബംബര്‍ ലോട്ടറി ഒന്നാം സമ്മാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പരാതിക്കാരന് തിരിച്ചടി - ക്രിസ്മസ് ബംബര്‍ ലോട്ടറി ഒന്നാം സമ്മാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പരാതിക്കാരന് തിരിച്ചടി : യഥാര്‍ത്ഥ വിജയി എന്ന് അവകാശപ്പെട്ട് പിറവം സ്വദേശി കെ.കെ. സജിമോന്‍ സമര്‍പ്പിച്ച ഹര്‍ജി കേരള ഹൈക്കോടതി തള്ളി

    പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് രാജിവെച്ചു - പശ്ചിമ ബംഗാള്‍ സര്‍ക്കാരുമായി നിരന്തരം പോരടിച്ച ശേഷമാണിപ്പോള്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചു കൊണ്ടുള്ള കത്ത് സിവി ആനന്ദബോസ് നൽകുന്നത്. ഗവർണ്ണർ പദവിയിൽ മതിയായ സമയം ചെലവഴിച്ചു കഴിഞ്ഞെന്ന് ആനന്ദബോസ് വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. നിലവിലെ തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എൻ രവിയെ പുതിയ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിക്കും. അതേസമയം, ഗവർണ്ണറെ സമ്മർദ്ദത്തിലാക്കി രാജിവെപ്പിച്ചതെന്നും രാജി ഞെട്ടിച്ചെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു.

    വീട്ടിനുള്ളിലെ എസിയിൽ നിന്ന് പാമ്പുകളെ കുടുംബമായി കണ്ടെത്തി - ടോര്‍ച്ച് തെളിച്ചു നോക്കിയപ്പോള്‍ കൊമ്പേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണ് എന്ന് മനസ്സിലാക്കി. എ സി ഇളക്കി മാറ്റാതെ ഇതിനെ പിടിക്കാന്‍ കഴിയില്ല എന്നു മനസ്സിലാക്കി എ സി ടെക്‌നീഷ്യനെ വിളിച്ചുവരുത്തി. എസി തുറന്നപ്പോള്‍ അഞ്ച് ഓളം വില്ലൂന്നി പാമ്പുകളെ ഉള്ളില്‍ കണ്ടു. എസിയുടെ ഔട്ടര്‍ വാട്ടര്‍ പൈപ്പിനു സമീപം ചുമരില്‍ ഉണ്ടാക്കിയ ദ്വാരത്തിലൂടെയായിരുന്നു ഇവ എസിക്കുള്ളില്‍ എത്തിയത്.

    പാർട്ടി മെമ്പർഷിപ് പുതുക്കാൻ തയാറാകാതെ സിപിഎം നേതാവ് ജി. സുധാകരൻ - വീട്ടിൽ സ്‌കൂട്ടണി ഫോം എത്തിച്ചെങ്കിലും പൂരിപ്പിച്ചു നൽകാൻ തയാറായില്ല. സുധാകരൻ ഒഴികെ 18 അംഗംങ്ങളിൽ 17 പേരുടെയും ഫോം ജില്ലാകമ്മറ്റിക്ക് നൽകി. ജില്ലാ കമ്മറ്റിക്ക് നേരിട്ട് ചുമതലയുള്ള ബ്രാഞ്ചിലാണ് സുധാകരൻ. എം.വി ഗോവിന്ദന്റെ പ്രതികരണമാണ് സുധാകരനെ പ്രകോപിതനാക്കിയതെന്നാണ് സൂചന.

    പുല്ലാട് അഴകേടത്ത് അനിയൻ വാഹനാപകടത്തിൽ മരണപ്പെട്ടു - റോഡരികിലിരുന്ന് വാഹനത്തിന്റെ ടയർ മറ്റുന്നതിനിടെ തിരുവല്ല ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറുയായിരുന്നു. വാഹനത്തിന്റെ അടിയിൽപെട്ട അനിയൻ തൽക്ഷണം മരിച്ചു. പരേതൻ പൂവത്തൂർ ഐപിസി സഭാംഗമാണ്. ഭാര്യ: മോളി. മക്കൾ: അനി, സുനി, മിനി, ലിനി സംസ്കാരം പിന്നീട്

    ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയോ? പേടിക്കേണ്ട വഴിയുണ്ട് - സ്ത്രീകൾക്കും കുട്ടികൾക്കും റെയിൽവേ നിയമങ്ങളിൽ പ്രത്യേക പരിഗണന നൽകുന്നുണ്ട്. രാത്രികാലങ്ങളിൽ ടിക്കറ്റില്ലാത്തതിന്റെ പേരിൽ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളെയോ കുട്ടികളെയോ ട്രെയിനിൽ നിന്ന് ഇറക്കിവിടാൻ പാടില്ലെന്ന് നിയമമുണ്ട്. സുരക്ഷിതമായ ഒരു റെയിൽവേ സ്റ്റേഷനിൽ എത്തുന്നതുവരെ അവർക്ക് യാത്ര തുടരാം. കൂടാതെ, കൈവശം ലോവർ ബർത്ത് ടിക്കറ്റ് ഉള്ള പ്രായമായവർക്കും ഗർഭിണികൾക്കും ഭിന്നശേഷിക്കാർക്കും യാത്രയ്ക്കിടയിൽ അത്തരം സീറ്റുകൾ ലഭ്യമല്ലെങ്കിൽ, പരിശോധകനോട് ആവശ്യപ്പെട്ടാൽ മുൻഗണനാക്രമത്തിൽ സൗകര്യപ്രദമായ സീറ്റുകൾ അനുവദിച്ചു നൽകേണ്ടതാണ്.

    ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ സെപ്റ്റോ വഴി വാങ്ങിയ മുട്ടയിൽ പ്ലാസ്റ്റിക് നൂലുകൾ കണ്ടെത്തിയെന്ന ആരോപണവുമായി ഒരു ഉപഭോക്താവ് രംഗത്ത് - സംഭവം വിവാദമായതോടെയാണ് എഗ്ഗോസ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്. പ്ലാസ്റ്റിക് മുട്ടകൾ എന്നത് വെറുമൊരു മിഥ്യ മാത്രമാണെന്നും ശാസ്ത്രീയമായി അങ്ങനെയൊന്ന് നിർമ്മിക്കാൻ സാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. സ്റ്റോറേജ് സൗകര്യങ്ങളിലെയോ താപനിലയിലെയോ വ്യത്യാസം കാരണം മുട്ടയുടെ ഘടനയിൽ മാറ്റം വരാമെന്നും ഇത് പ്ലാസ്റ്റിക് ആണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ലെന്നും അവർ അറിയിച്ചു.

    തൃശൂരില്‍ യുവ ഡോക്ടര്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ - രാവിലെ പത്ത് മണി വരെ മെഡിക്കല്‍ കോളജിലെ ഒപിയില്‍ റയാന്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

    റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ മുംബൈയിലെ പ്രശസ്തമായ അബോഡ് എന്ന ആഡംബര വസതി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ED) കണ്ടുകെട്ടി - എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകൾ അനിൽ അംബാനിയെയും അദ്ദേഹത്തിന്റെ കമ്പനിയെയും ഫ്രോഡ് പട്ടികയിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നു. ഏകദേശം 40,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അനിൽ അംബാനിക്കെതിരെയുള്ള പാപ്പരത്ത നടപടികളും കോടതിയിൽ പുരോഗമിക്കുകയാണ്. അംബാനി കുടുംബത്തിന്റെ ആസ്തികൾ സംരക്ഷിക്കാൻ നടത്തിയ Restructuring പ്രക്രിയകൾ നിയമവിരുദ്ധമാണെന്ന് ഇഡി കണ്ടെത്തി. അംബാനിയുടെ വസതിയിൽ ഇഡി ഇതിനോടകം പലതവണ പരിശോധനകൾ നടത്തിയിരുന്നു. ബാങ്ക് വായ്പകൾ അനുവദിക്കുന്നതിൽ ക്രമക്കേട് നടന്നതായും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. ഈ പണം വിദേശങ്ങളിലേക്കും മറ്റും കടത്തിയോ എന്ന കാര്യവും ഏജൻസി പരിശോധിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയിൽ ഉണ്ടായിരുന്ന അനിൽ അംബാനിക്ക് ഈ നടപടി വലിയ തിരിച്ചടിയാണ്. സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ഇത്രയും വലിയൊരു ആഡംബര വസതി കണ്ടുകെട്ടുന്നത് ഇതാദ്യമായാണ്. കേസിൽ കൂടുതൽ വ്യക്തികളെയും കമ്പനികളെയും ഉൾപ്പെടുത്തി അന്വേഷണം വിപുലീകരിക്കാനാണ്

    കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെട്ട ആരോഗ്യ മന്ത്രി വീണാ ജോർജിന് ഇന്ന് വിദഗ്ധ പരിശോധന നടത്തും - ഇന്നലെ രാത്രി 10 മണിയോടെയാണ് മന്ത്രിയെ പരിയാരത്ത് എത്തിച്ചത്. കെഎസ്‌യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു എന്ന പരാതിയിലാണ് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് പ്രവേശിപ്പിച്ചത്. അതേസമയം, ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ അതിക്രമവുമായി ബന്ധപ്പെട്ട വധശ്രമ കേസിൽ പിടിയിലായ അഞ്ച് കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ. കെഎസ്‌യു ജില്ലാ

    വിശ്വാസികൾ വീടുകളിൽ ചിരാത് തെളിയിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി - അയ്യപ്പന്റെ ജന്മദിനമായ ഏപ്രിൽ ഒന്നിന് കേരളത്തിലെ വിശ്വാസികൾ വീടുകളിൽ ചിരാത് തെളിയിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

    ഹില്ലി അക്വ ഇനി മുതൽ പരിസ്ഥിതി സൗഹൃദ ബയോ-ഡീഗ്രേഡബിൾ ബോട്ടിലിൽ - ബയോ ബോട്ടിലുകൾ ചോളം, കരിമ്പ് മുതലായ പുനരുപയോഗിക്കാവുന്ന വിഭവങ്ങളിൽ നിന്നുള്ള അന്നജത്തിൽ നിന്ന് നിർമ്മിക്കുന്ന പോളി ലാക്ടിക് ആസിഡ് പ്രീഫോമുകളാണ്. സുതാര്യവും ഭാരം കുറഞ്ഞതുമായ ഇവ പരമ്പരാഗത പ്ലാസ്റ്റിക് കുപ്പികളോട് സാമ്യമുള്ളതാണ്. വ്യാവസായിക സൗകര്യങ്ങളിൽ കൃത്യമായ താപനിലയും ഈർപ്പവും ലഭ്യമായാൽ ഇവ കമ്പോസ്റ്റിംഗ് പ്രക്രിയയ്ക്ക് വിധേയമാകുന്നു. കൂടാതെ ക്യാപ്പ്, ലേബൽ, പാക്കേജിങ് മെറ്റീരിയൽസ് എന്നിവയും ബയോ ഡിഗ്രേഡബിൾ വസ്തുക്കളായിരിക്കും. കൊച്ചി ആസ്ഥാനമായുള്ള Eight Specialist Services Private Limited എന്ന സ്റ്റാർട്ടപ്പ് സ്ഥാപനമാണ് ബയോ ബോട്ടിലുകളുടെ അസംസ്‌കൃത വസ്തുക്കൾ വിതരണം ചെയ്യുന്നത്. ഹരിത ചട്ടം പ്രഖ്യാപിച്ച പ്രദേശങ്ങളായ ശബരിമല, മലയാറ്റൂർ തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾക്കും സംസ്ഥാന വിനോദസഞ്ചാര മേഖലയ്ക്കും ഈ ഉൽപ്പന്നം ഏറെ ഗുണകരമായിരിക്കും. സംസ്ഥാന സർക്കാരിന്റെ ജലവിഭവ വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള

    ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അം​ഗീകരിച്ച സർക്കാർ നിലപാടിനെ അഭിനന്ദിച്ചു - കമ്മീഷൻ റിപ്പോർട്ടിലെ പലകാര്യങ്ങളും നടപ്പാക്കിയെന്ന് പറയുമ്പോഴും അവ ഏതൊക്കെയെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. മാധ്യമ വാർത്തകൾ മാത്രാണ് സഭകളുടെയും മുന്നിലുള്ളത്. കമ്മീഷൻ റിപ്പോർട്ടിൽ സർക്കാർ തുറന്ന മനസോടെ ചർച്ചകൾ നടത്തുമെന്നാണ് പ്രതീക്ഷ. ജെ.ബി കമ്മീഷനിലെ ശുപാർശകൾ മിക്കതും നിയമ ഭേ​ദ​ഗതി വേണ്ടവയാണ്. എന്നാൽ സർക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ ഇവ എങ്ങനെ നടപ്പാക്കും എന്നതിൽ അവ്യക്തയുണ്ടെന്നും മെത്രാപ്പോലീത്താ പ്രതികരിച്ചു. സർക്കാരിന്റെ നീക്കം

    അടൂർ ഇടക്കാട് ജെസ്സി സണ്ണി യാത്രയായി - പത്തനാപുരം ശാലേംപുരം സ്വദേശിയും ഷാർജ ശാലേം അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ജേക്കബ് വർഗീസിൻ്റെ (ജോണിക്കുട്ടി പാസ്റ്റർ) ഭാര്യ ലാലി, ജെസിയുടെ മൂത്ത സഹോദരിയാണ്. ഇടയ്ക്കാട് ശാലേം അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സ്ഥാപകാംഗങ്ങളിൽ പെട്ട ആലുംമൂട്ടിൽ പാപ്പച്ചായൻ്റെയും പൊന്നമ്മാമ്മയുടെയും മകളാണ്. ജെസിയുടെ ഭർത്താവ് ബ്രദർ സണ്ണി ഗൾഫിൽ വച്ച് ഒരു അപകടത്തിൽ വർഷങ്ങൾക്കു മുൻപ് നിത്യതയിൽ ചേർക്കപ്പെട്ടു. മക്കൾ സ്റ്റെഫി, സിജോ. രണ്ടു പേരും വിവാഹിതരാണ്. ജെയിംസ് പാപ്പച്ചൻ, യോഹന്നാൻ പാപ്പച്ചൻ, ലാലി, മിനി, കുഞ്ഞുമോൾ എന്നിവർ സഹോദരങ്ങൾ. ജെയിംസ് പാപ്പച്ചൻ