രാഹുലിന് ഒരാഴ്ച്ച ആയു‍ർവ്വേദ ചികിത്സ

രാഹുലിന് ഒരാഴ്ച്ച ആയു‍ർവ്വേദ ചികിത്സ; ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ശേഷം കോട്ടക്കലിലേക്ക് . ഒരാഴ്ച നീളുന്ന ആയുര്‍വ്വേദ ചികിത്സയ്ക്കായി രാഹുൽ ഗാന്ധി കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിലേക്ക്.

മാനേജിംഗ് ട്രസ്റ്റി മാധവൻ കുട്ടി വാര്യരുടെ മേൽനോട്ടത്തിലാകും രാഹുലിന് ചികിത്സ നൽകുക. രാഹുൽ ഇന്ന് വൈകുന്നേരം കോട്ടയ്ക്കലിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം, ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകളിൽ വ്യക്തത വരാത്തതിനാൽ എപ്പോഴാണ് രാഹുൽ തിരിക്കുക എന്നതിലും അവ്യക്തതയുണ്ട്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത ശേഷമാവും അദ്ദേഹം കോട്ടയ്ക്കലിലെത്തുക. കൊച്ചിയിലെത്തിയ രാഹുൽ ഉച്ചയോടെ കോട്ടയത്തേക്ക് തിരിക്കും. നിലവിൽ കൊച്ചിയിൽ തുടരുകയാണ് രാഹുൽ.

RELATED STORIES