മഞ്ജുവിന് പിന്നാലെ ഭർത്താവ് ദിലീപും മരിച്ചു

തിരുവനന്തപുരം: ഭർത്താവ് ഓടിച്ചിരുന്ന മുച്ചക്ര വാഹനത്തിലിരുന്ന് യാത്ര ചെയ്യവെ കാറിടിച്ച് മരിച്ച മുഹമ്മ താമരപ്പള്ളിൽ വീട്ടിൽ മഞ്ജുവിന് പിന്നാലെ ഭർത്താവ് ദിലീപും മരിച്ചു. ഭിന്നശേഷിക്കാരനായ ദിലീപ് ഓടിച്ച സ്കൂട്ടറിന്റെ പിന്നിൽ അമിത വേഗത്തിൽ വന്ന കാർ ഇടിക്കുകയായിരുന്നു. തിരുവല്ലം ഭാഗത്തുനിന്നു ക്ഷേത്ര ദർശനം കഴിഞ്ഞു വരികയായിരുന്നു ഇരുവരും. ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു തെറിച്ചുവീണ മഞ്ജു കാറിന് അടിയിലായി. ദിലീപ് റോഡിന്റെ മറ്റൊരു വശത്തേക്കു തെറിച്ചു വീണു. കാർ മറിച്ചിട്ട് മഞ്ജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാഹനം ഓടിച്ച തമിഴ്നാട് സ്വദേശിയെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചിരുന്നു. ഫോർട്ട് പൊലീസ് കേസ് എടുത്തു. ദിലീപിന് ആറു മാസം മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ അറ്റന്ററായി ജോലി കിട്ടിയതിനെത്തുടർന്ന് പാങ്ങപ്പാറയിൽ വീട് വാടകയ്ക്ക് എടുത്തു താമസിക്കുകയായിരുന്നു ഇവർ. മക്കൾ: രാഹുൽ, ദേവിക.

RELATED STORIES