ചന്ദ്രയാന്‍ 3 പേടകത്തിനുള്ളിലെ റോവര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങി

പേടകത്തിന്റെ വിജയകരമായ ലാന്‍ഡിങ് കഴിഞ്ഞ് 4 മണിക്കൂര്‍ ശേഷമാണ് റോവര്‍ ചന്ദ്രന്റെ മണ്ണില്‍ ഇറങ്ങിയത്.

പേടകം ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് ഉയര്‍ന്ന പൊടിപടലങ്ങള്‍ താഴ്ന്ന ശേഷമാണ് ലാന്‍ഡറിന്റെ വാതില്‍ തുറന്നത്. തുടര്‍ന്ന് വാതില്‍ നിവര്‍ന്നുവന്ന് ചെരിഞ്ഞ റാംപായി മണ്ണില്‍ ഉറച്ചു. ശേഷം ഈ റാംപിലൂടെ റോവര്‍ സാവധാനം ചന്ദ്രന്റെ മണ്ണില്‍ ഉരുണ്ടിറങ്ങി. റോവര്‍ ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ലാന്‍ഡറിലെ കാമറ പകര്‍ത്തി പുറത്തുവിട്ടു.

ഭൂമിയിലെ 14 ദിവസത്തിന് സമാനമാണ് ഒരു ചാന്ദ്രദിനം. സൗരോര്‍ജത്തില്‍ 738 വാട്ട്‌സിലും 50 വാട്ട്‌സിലും പ്രവര്‍ത്തിക്കുന്ന ലാന്‍ഡറിന്റെയും റോവറിന്റെയും ആയുസ് ഒരു ചാന്ദ്രദിനം മാത്രമാണ്. ഈ 14 ദിവസമാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡറിലെയും റോവറിലെയും ഉപകരണങ്ങള്‍ പരീക്ഷണം നടത്തുക.

RELATED STORIES