എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

ഗണേഷ്‌കുമാര്‍ വൃത്തികെട്ടവനാണ്. പെണ്ണിനോടും പണത്തിനോടും ആസക്തിയാണ്. അധികാരത്തിനു വേണ്ടി എന്തും ചെയ്യും. ജനാധിപത്യത്തെ വ്യഭിചരിച്ചയാളാണ് ഗണേഷ്‌കുമാര്‍. ഇത്തരക്കാരനെയാണ് എന്‍.എസ്.എസ് നേതൃത്വത്തില്‍ കൊണ്ടുവന്നിരിക്കുന്നത്. കലഞ്ഞൂര്‍ മധുവിനെ പോലെയുള്ള മാന്യന്മാരെ ഒഴിവാക്കിയാണ് ഗണേഷിനെ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു.

ഗണേഷ്‌കുമാറിന് സ്വഭാവ ശുദ്ധി അശേഷമില്ല. സാമ്പത്തിക ആസക്തിയും പെണ്ണിനോട് ആസക്തിയും വച്ചുപുലര്‍ത്തുന്ന പകല്‍ മാന്യനാണ് അയാള്‍. അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാല്‍ സര്‍ക്കാര്‍ കളങ്കപ്പെടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അധികാരത്തിനു വേണ്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കാണിച്ച തറവേലയാണ് സോളാര്‍ കേസ്. പുറത്തുകാണുന്ന കറുപ്പ് തന്നെയാണ് ഉള്ളിലും. ഗൂഢാലോചന അന്വേഷിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുടുംങ്ങും. അപ്പപ്പോള്‍ കാണുന്നതിനെ അപ്പാ എന്ന് വിളിക്കുന്നവനാണ് തിരുവഞ്ചൂര്‍. അവസരത്തിനൊത്ത് മാറിയും മറിഞ്ഞും നില്‍ക്കുന്ന ആളാണ്. ഒരു കാരണവശാലും വിശ്വസിച്ചുനില്‍ക്കാന്‍ കൊള്ളില്ല.

പരാതിക്കാരിയുടെ മൂന്‍ അഭിഭാഷകന്‍ അഡ്വ.ഫെനി ബാലകൃഷ്ണന്‍ ലോക ഫ്രോഡാണെന്നും സോളാര്‍ കേസില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞൂ. ഇന്നലെ പത്രസമ്മേളനം നടത്തിയ ഫെനി, വെള്ളാപ്പള്ളി നടേശനെതിരെയും പരാമര്‍ശം നടത്തിയിരുന്നു. താന്‍ പറഞ്ഞുവെന്ന് പറഞ്ഞ് ചില പേരുകള്‍ അദ്ദേഹം നേരത്തെ പരാമര്‍ശിച്ചിരുന്നുവെന്നും അത് താന്‍ നിഷേധിച്ചിരുന്നുവെന്നുമാണ് ഫെനിയുടെ പ്രസ്താവന.

RELATED STORIES