മുതിർന്ന പത്രപ്രവർത്തകൻ യു. വിക്രമൻ അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകനും, ജനയുഗം മുൻ കോർഡിനേറ്റിംഗ് എഡിറ്ററും, സി പി ഐ നേതാവുമായ യു.വിക്രമൻ (67) അന്തരിച്ചു. നവയുഗം വാരിക പത്രാധിപ സമിതി അംഗമായിരുന്നു.

കേരള ജേർണലിസ്റ്റ് യൂണിയൻ സ്ഥാപക നേതാവും, ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ ഭാരവാഹിയും ആയിരുന്നു.


കമ്മ്യൂണിസ്റ്റ്‌ ആചാര്യൻ സി ഉണ്ണിരാജയുടെയും, മഹിളാ സംഘം നേതാവായിരുന്ന രാധമ്മ തങ്കച്ചിയുടെയും മകനാണ്.

സീതാ വിക്രമനാണ്ഭാര്യ. സന്ദീപ് വിക്രമൻ മകൻ.

ഹൃദയാഘാതത്തെ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. പ്രസ് ക്ലബിൽ പൊതു ദർശനത്തിനു ശേഷം ശാന്തികവാടത്തിൽ സംസ്ക്കരിക്കും.

RELATED STORIES