90 പൈസയ്ക്ക് വാങ്ങിയ സ്പൂണ്‍ പിന്നീട് രണ്ട് ലക്ഷത്തോളം രൂപയ്ക്കു വിറ്റു പോയി

ലണ്ടനിലെ ഒരു വഴിയോര കല്ലവടക്കാരനില്‍ നിന്നുമാണ് അദ്ദേഹം (ഉടമ) ഒരു സെറ്റ് സ്പൂണ്‍ വാങ്ങിയത്. എന്നാല്‍ വീട്ടിലെത്തി പരിശോധിച്ചപ്പോല്‍ കൂട്ടത്തില്‍ ഒരു സ്പൂണ്‍ മാത്രം പഴക്കം ചെന്ന് വികൃതമായ രീതിയിലായതായി ശ്രദ്ധയില്‍പ്പെട്ടു. ഈ സ്പൂണിന്റെ പഴക്കം അറിയാന്‍ അദ്ദേഹത്തിന് ഒരു കൗതുകം തോന്നി. അങ്ങനെയാണ് സ്പൂണിന്റെ ഉടമ സോമര്‍സെറ്റിലുള്ള ലോറന്‍സസ് ഓക്ഷന്‍സ് എന്ന ലേല സ്ഥാപനത്തിലെത്തിയത്.

സ്ഥാപനത്തിലെ അധികൃതര്‍ വിശദമായി പരിശോധിച്ചു ആ സ്പൂണ്‍. വര്‍ഷങ്ങള്‍ പഴക്കമുള്ള സ്പൂണ്‍ വെള്ളിയില്‍ നിര്‍മിച്ചതാണെന്ന് ലേല സ്ഥാപനം പറഞ്ഞു. പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടതാണ് ഈ സ്പൂണ്‍ എന്നും കണ്ടെത്തി. അങ്ങനെ അപൂര്‍വമായ ഈ സ്പൂണ്‍ ഉടമ ലേലത്തില്‍ വെച്ചു. ഏകദേശം രണ്ട് ലക്ഷത്തോളം രൂപയ്ക്കാണ് സ്പൂണ്‍ വിറ്റുപോയത്.

RELATED STORIES