സിഎസ്ആര്‍ ഫണ്ടിന്റെ പേരില്‍ തട്ടിപ്പില്‍ കോട്ടയത്തും വ്യാപക പരാതി; 5 കേസുകൾ രജിസ്റ്റർ ചെയ്തു
Reporter: News Desk
08-Feb-2025
തിരുവനന്തപുരത്തും സിഎസ്ആര്‍ ഫണ്ടിന്റെ പേരില്‍ തട്ടിപ്പ് നടന്നതായി പരാതിയുണ്ട്. നിരവധി സ്ത്രീകളുടെ പണം സംഘം തട്ടിച്ചു. പോത്തന്‍കോട് പൊലീസ് സ്റ്റേഷനില്‍ മാത്രം 10 വനിതകള്‍ പരാതി നല്കി. അതേസമയം തട്ടിപ്പ് നടത്തിയ ദീപ്തി ചാരിറ്റബിള്‍ സൊസൈറ്റിയുടെ പരിപാടി ഉദ്ഘാടനം ചെയ്തത് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. View More