മോളി ഐപ്പ് കർത്തൃസന്നിധിയിൽ; സംസ്കാരം നവംബർ 30-ന്
Author: Ajin ThomasReporter: സ്വന്തം ലേഖകൻ 26-Nov-2026
307
തിരുവല്ല: മേപ്രാൽ മണക്ക് പുത്തൻപുരയിൽ പരേതനായ ഐപ്പ് എം. ഏബ്രഹാമിന്റെ (കുഞ്ഞൂഞ്ഞ്കുട്ടി) ഭാര്യ മോളി ഐപ്പ് (85) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. പരേത കുറിയന്നൂർ താന്നിക്കപ്പുറത്തൂട്ട് കുടുംബാംഗമാണ്. ഭർത്താവ് ടാറ്റാ ടീ എസ്റ്റേറ്റിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനായിരുന്നു.
സംസ്കാര ശുശ്രൂഷ നവംബർ 30 തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് ഒന്നിന് മേപ്രാൽ ഐപിസി സെമിത്തേരിയിൽ സംസ്കരിക്കും.
മക്കൾ: ജെസി സൈമൺ (ചെങ്ങന്നൂർ), ജിജി ഏബ്രഹാം (മോഡേൺ പ്രിന്റിങ് പ്രസ്, പത്തനംതിട്ട), റെജി ഐപ്പ് (എയർ അറേബ്യ, ഷാർജ), ജോജി ഐപ്പ് മാത്യൂസ് (മാധ്യമപ്രവർത്തകൻ, ഐപിസി സൺഡേ സ്കൂൾ സ്റ്റേറ്റ് സെക്രട്ടറി, ഐപിസി തിരുവല്ല ഡിസ്ട്രിക്റ്റ് ട്രഷറർ).
മരുമക്കൾ: ചെങ്ങന്നൂർ തിട്ടമേൽ കൊല്ലശേരിൽ സൈമൺ തോമസ്, തോന്ന്യാമല പുതുപ്പറമ്പിൽ ഷൈനി ജിജി, അങ്കമാലി മൂക്കന്നൂർ വളവുങ്കൽ ജെസി റെജി, ഇരവിപേരൂർ പാലമ്മൂട്ടിൽ സാറാ മാത്യു.
ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്ക് ലാൻഡ്‌വേ ന്യൂസ് കുടുംബത്തിന്റെ അനുശോചനവും പ്രാർത്ഥനയും അറിയിക്കുന്നു.
ലാൻഡ്‌വേ ന്യൂസ് | തിരുവല്ല



