ഐപിസി കുമ്പനാട് സെന്ററിന് പുതിയ ഭരണനേതൃത്വം; പാസ്റ്റർ ടി. ജെ. എബ്രഹാം പ്രസിഡന്റ്

പാസ്റ്റർ ഷിബോ പി. മാത്യു സെക്രട്ടറി; ജനറൽ ബോഡി യോഗത്തിൽ ഇരുനൂറിലധികം പ്രതിനിധികൾ പങ്കെടുത്തു

കുമ്പനാട്: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ (ഐപിസി) കുമ്പനാട് സെന്ററിന് പുതിയ ഭരണസമിതിയായി. ഐപിസി മാരാമൺ ഹാളിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെയും കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തത്.

പാസ്റ്റർ ടി. ജെ. എബ്രഹാം (സെന്റർ മിനിസ്റ്റർ & പ്രസിഡന്റ്), പാസ്റ്റർ ഷിബു നെടുവേലിൽ (സെന്റർ മിനിസ്റ്റർ), പാസ്റ്റർ എബ്രഹാം സാമുവൽ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ഷിബോ പി. മാത്യു (സെക്രട്ടറി), ജോൺ മാത്യു (ജോയിന്റ് സെക്രട്ടറി), ജോൺ തോമസ് (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

കമ്മിറ്റി അംഗങ്ങൾ

പാസ്റ്റർമാരായ ടി. ജി. ഫിലിപ്പ്, ഷൈജു കെ. എം., പി. കെ. കോശി, ജോയ് സാമുവൽ, എബി എബ്രഹാം, സാമുവൽ പി. മാത്യു, കെ. കെ. ഡാനിയേൽ എന്നിവരും സുനു പി. തോമസ്, എൻ. സി. ബാബു, ജോസ് ഓതറ, ബിനോയ് ഇടക്കല്ലൂർ, എബി തോമസ്, മോൻസി കിഴക്കേടത്ത്, ഷാജി ജോർജ്, സൈമൺ എബ്രഹാം എന്നിവരും കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

പ്രത്യേക ക്ഷണിതാക്കളായി ബിജു ചെല്ലിയിൽ, ആൽബർട്ട് നെല്ലാട്, സോജൻ പെരുമ്പെട്ടി എന്നിവരെയും ഓഡിറ്റർമാരായി അലക്സാണ്ടർ സി. എം., പാസ്റ്റർ ഡോ. ആൻസൺ എബ്രഹാം വർഗീസ് എന്നിവരെയും തിരഞ്ഞെടുത്തു.

കുമ്പനാട് സെന്ററിനു കീഴിലുള്ള വിവിധ പ്രാദേശിക സഭകളിൽ നിന്നായി ഇരുനൂറിലധികം പ്രതിനിധികൾ ജനറൽ ബോഡി യോഗത്തിലും ഭാരവാഹി തിരഞ്ഞെടുപ്പിലും പങ്കെടുത്തു.

ലാൻഡ്‌വേ ന്യൂസ് | കുമ്പനാട്

 

RELATED STORIES