കരിക്കുറിക്കൽ കൺവൻഷൻ നവംബർ 27 മുതൽ പുതുശ്ശേരിമലയിൽ

പുതുശ്ശേരിമല: ഐപിസി കരിക്കുറിക്കൽ സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കരിക്കുറിക്കൽ കൺവൻഷൻ 2026 നവംബർ 27, 28, 29 തീയതികളിൽ പുതുശ്ശേരിമല ഐപിസി കരിക്കുറിക്കൽ ചർച്ച് ഗ്രൗണ്ടിൽ നടക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് ആറു മുതൽ ഒമ്പതു വരെയാണ് കൺവൻഷൻ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

വടശ്ശേരിക്കര സെന്റർ മിനിസ്റ്റർ പാസ്റ്റർ എം. വി. ജോർജുകുട്ടി കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പ്രമുഖ സുവിശേഷ പ്രഭാഷകരായ പാസ്റ്റർ കെ. ജെ. തോമസ് (കുമളി), പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി), പാസ്റ്റർ അനീഷ് കാവാലം എന്നിവർ വിവിധ യോഗങ്ങളിൽ ദൈവവചനം ശുശ്രൂഷിക്കും.

‘‘ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു’’ (1 കൊരിന്ത്യർ 1:23) എന്ന വേദവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന കൺവൻഷനിൽ ദൈവവചന പ്രഘോഷണത്തിനും സ്തുതി-ആരാധനയ്ക്കും ആത്മീയ ഉണർവിനും പ്രാധാന്യം നൽകും.

പവർ വിഷൻ ടീമിന്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷ നടക്കും. പാസ്റ്റർ ബിജു ചാക്കോ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ദൈവവചനത്തിന്റെയും ആരാധനയുടെയും ആത്മീയ കൂട്ടായ്മയുടെയും വേദിയായി ഒരുക്കുന്ന ത്രിദിന സുവിശേഷ കൺവൻഷനിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സംഘാടകർ സ്വാഗതം ചെയ്തു.

കൂടുതൽ വിവരങ്ങൾക്ക്: 9447442698, 9846762573, 8281560339.

ലാൻഡ്‌വേ ന്യൂസ് | പുതുശ്ശേരിമല


RELATED STORIES