ടി.പി.എം. സഭാ ശുശ്രൂഷക സിസ്റ്റർ ബിന്ദു ബി. നിത്യതയിൽ; സംസ്കാരം ശനിയാഴ്ച

കൊട്ടാരക്കര: ദി പെന്തെക്കോസ്ത് മിഷൻ (ടി.പി.എം.) കൊട്ടാരക്കര സെന്ററിലെ ഓടനാവട്ടം സഭാ ശുശ്രൂഷക സിസ്റ്റർ ബിന്ദു ബി. (46) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കഴിഞ്ഞ 24 വർഷമായി കർത്താവിന്റെ ശുശ്രൂഷയിൽ സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു പരേത. തന്റെ ജീവിതത്തിന്റെ നല്ലൊരു പങ്കും ദൈവിക ശുശ്രൂഷയ്ക്കായി സമർപ്പിച്ച സിസ്റ്റർ ബിന്ദുവിന്റെ വിയോഗം സഹശുശ്രൂഷകർക്കും വിശ്വാസ സമൂഹത്തിനും ദുഃഖമായി.

ഭൗതികശരീരം നവംബർ 28 ശനിയാഴ്ച രാവിലെ എട്ടു മണി വരെ ഓടനാവട്ടം സഭയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് രാവിലെ പത്തു മണിക്ക് കൊട്ടാരക്കര സെന്റർ ഫെയ്ത്ത് ഹോമിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.

പരേതയുടെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങൾക്കും സഹശുശ്രൂഷകർക്കും വിശ്വാസ സമൂഹത്തിനും ലാൻഡ്‌വേ ന്യൂസ് കുടുംബത്തിന്റെ അനുശോചനവും പ്രാർത്ഥനയും അറിയിക്കുന്നു.

ലാൻഡ്‌വേ ന്യൂസ് | കൊട്ടാരക്കര



RELATED STORIES