ഔദ്യോഗിക സന്ദർശനത്തിനായി ബിജെപി യുവ നേതാക്കളുടെ സംഘം ഇസ്രായേലിലേക്ക്

 കേരളത്തിൽ നിന്ന് അനൂപ് ആന്റണി, ഷോൺ ജോർജ്, എം.എൽ. അശ്വിനി എന്നിവർ സംഘത്തിൽ ഉൾപ്പെടുന്നു ഏഴുദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി ജറുസലേം, ടെൽ അവീവ്, ഹൈഫ തുടങ്ങിയ പ്രധാന നഗരങ്ങൾ സന്ദർശിക്കുകയും ഇസ്രയേൽ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്യും.



കൃഷി, ജലസംരക്ഷണം, പ്രതിരോധം, സുരക്ഷാ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ലോകത്തിന് മാതൃകയായ ഇസ്രയേലിന്റെ നേട്ടങ്ങളും പ്രവർത്തനരീതികളും നേരിട്ട് മനസ്സിലാക്കുന്നതിനൊപ്പം ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സൗഹൃദവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ആശയവിനിമയങ്ങൾക്കും ഈ സന്ദർശനം അവസരമൊരുക്കും.

RELATED STORIES