മികവ് 2K26: പി.വൈ.പി.എ. കേരള സ്റ്റേറ്റ് താലന്ത് പരിശോധന ഡിസംബർ 12-ന്
Author: Ajin ThomasReporter: സ്വന്തം ലേഖകൻ 26-Nov-2026
516
കുമ്പനാട്: പി.വൈ.പി.എ. കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല താലന്ത് പരിശോധന ‘മികവ് 2K26’ ഡിസംബർ 12 ശനിയാഴ്ച കുമ്പനാട് മുട്ടുമൺ ഐ.സി.പി.എഫ്. മൗണ്ട് ഒലിവ് ക്യാമ്പ് സെന്ററിൽ നടക്കും. ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ബ്രദർ ഗ്ലാഡ്സൺ ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്യും.
യുവജനങ്ങളുടെ സർഗാത്മക കഴിവുകൾ കണ്ടെത്തുന്നതിനും കലാപരവും ആത്മീയവുമായ താലന്തുകൾ പരിപോഷിപ്പിക്കുന്നതിനും അവസരമൊരുക്കുകയാണ് താലന്ത് പരിശോധനയുടെ ലക്ഷ്യം. ഡിസംബർ 12-ന് രാവിലെ എട്ടു മുതൽ രജിസ്ട്രേഷൻ ആരംഭിക്കും.
പി.വൈ.പി.എ. കേരള സ്റ്റേറ്റ് പ്രസിഡന്റ് ജസ്റ്റിൻ നെടുവേലിൽ, വൈസ് പ്രസിഡന്റുമാരായ സന്ദീപ് വിളമ്പുകണ്ടം, ഇവാഞ്ചലിസ്റ്റ് അഡ്വ. ജോൺലി ജോഷി, സെക്രട്ടറി ലിജോ സാമുവൽ, ജോയിന്റ് സെക്രട്ടറിമാരായ ബേസിൽ ബേബി, മാത്യു കെ. വർഗീസ്, ട്രഷറർ ആശിഷ് വർഗീസ്, പബ്ലിസിറ്റി കൺവീനർ ഫിന്നി മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജോൺസൺ സോളമൻ താലന്ത് പരിശോധന കൺവീനറായും രജിത്ത് ആർ. ആർ. ജോയിന്റ് കൺവീനറായും പ്രവർത്തിക്കുന്നു.
യുവജനങ്ങൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും താലന്തുകൾ വികസിപ്പിക്കാനും അവസരമൊരുക്കുന്ന സംസ്ഥാനതല സംഗമത്തിൽ പങ്കെടുക്കുവാൻ സംഘാടകർ ഏവരെയും സ്വാഗതം ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക്: 98476 22399, 99619 40485, 94952 47735, 94004 49891, 98474 12435, 88932 48776, 81579 33059, 92076 45555.
ലാൻഡ്വേ ന്യൂസ് | കുമ്പനാട്



















