‘ബദൽ’ സന്ദേശവുമായി 79-ാമത് പി.വൈ.പി.എ. ജനറൽ ക്യാമ്പ്; ഡിസംബർ 21 മുതൽ കോഴിക്കോട്ട്

കോഴിക്കോട്: പെന്തെക്കോസ്ത് യുവജന സംഘടനയായ പി.വൈ.പി.എ. കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 79-ാമത് സംസ്ഥാന ജനറൽ ക്യാമ്പ് ‘എൻറൂട്ട് സീസൺ 4’ (ENROUTE SEASON 4) 2026 ഡിസംബർ 21 മുതൽ 24 വരെ കോഴിക്കോട് നടക്കാവ് ഗവൺമെന്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ക്യാമ്പസിൽ നടക്കും. ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ. സി. തോമസ് ചതുർദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

ദാനിയേൽ 1:8 അടിസ്ഥാനമാക്കി ‘ബദൽ – സ്റ്റാൻഡ് ഡിഫറന്റ്’ (BADAL – STAND DIFFERENT) എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ‘A Different Spirit. A Different Standard’ എന്ന സന്ദേശത്തിലൂടെ ക്രൈസ്തവ മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് വ്യത്യസ്തമായ ജീവിതസാക്ഷ്യം പുലർത്തുവാൻ യുവതലമുറയെ പ്രാപ്തരാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.

സഭാ നേതൃത്വത്തിന്റെ സാന്നിധ്യം

പാസ്റ്റർ ഡോ. കെ. സി. ജോൺ, പാസ്റ്റർ ഡോ. ഫിലിപ്പ് പി. തോമസ്, പാസ്റ്റർ തോമസ് ജോർജ്, പാസ്റ്റർ ഷിബു നെടുവേലിൽ, പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ കെ. സി. ഉമ്മൻ, ബ്രദർ സജി പോൾ, ബ്രദർ ഗ്ലാഡ്സൺ ജേക്കബ്, ബ്രദർ ബിനു വി. ജോർജ്, പാസ്റ്റർ ഡോ. സാജൻ സി. ജേക്കബ്, സിസ്റ്റർ ജയമോൾ രാജു തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുക്കും.

പ്രമുഖ വചനശുശ്രൂഷകരും പരിശീലകരും

പാസ്റ്റർമാരായ റെജി മാത്യു, അനീഷ് തോമസ്, ഷിബിൻ ജി. സാമുവൽ, ജോ തോമസ്, ആൻസൺ കൊല്ലം എന്നിവർ വിവിധ സെഷനുകളിൽ ദൈവവചനം ശുശ്രൂഷിക്കും.

പാസ്റ്റർ ക്രിസ്റ്റഫർ വർഗീസ്, ബ്രദർ ബെൻസിക് മിറാൻഡ, ഡോ. നിസ്സി സക്കറിയ, പാസ്റ്റർ ഡോ. ജിബിൻ പൂവക്കാല, പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ്, പാസ്റ്റർ സാം ജോൺ (ചിന്നു) എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്കും പരിശീലന പരിപാടികൾക്കും നേതൃത്വം നൽകും.

ആരാധനയും വൈവിധ്യമാർന്ന പരിപാടികളും

പാസ്റ്റർ ലോഡ്സൺ ആന്റണി, പാസ്റ്റർ ഇമ്മാനുവൽ കെ. ബി., ഇവാഞ്ചലിസ്റ്റ് ഏബ്രഹാം ക്രിസ്റ്റഫർ, ഡോ. ജെറോം ഐസക്, ബ്രദർ ജീസൺ ജോർജ് എന്നിവർ ആരാധനാ സെഷനുകൾക്ക് നേതൃത്വം നൽകും. ചെന്നൈ ആസ്ഥാനമായുള്ള ജെ-ടീമിന്റെ നേതൃത്വത്തിൽ വിവിധ ആക്ടിവിറ്റി സെഷനുകളും ശാരീരിക പ്രവർത്തനങ്ങളും നടക്കും.

ദൈവവചന പ്രഘോഷണം, ആത്മീയ ആരാധന, ചിന്തോദ്ദീപകമായ പഠന ക്ലാസുകൾ, കൗൺസലിങ്, സംവാദ പരിപാടികൾ, ഗ്രൂപ്പ് സെഷനുകൾ, സർഗാത്മക പ്രവർത്തനങ്ങൾ, കായിക വിനോദങ്ങൾ, കുട്ടികൾക്കായുള്ള പ്രത്യേക സെഷനുകൾ, ക്യാമ്പ് ഫയർ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.

സംഘാടക നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

പി.വൈ.പി.എ. കേരള സ്റ്റേറ്റ് പ്രസിഡന്റ് ജസ്റ്റിൻ നെടുവേലിൽ, വൈസ് പ്രസിഡന്റുമാരായ സന്ദീപ് വിളമ്പുകണ്ടം, ഇവാഞ്ചലിസ്റ്റ് അഡ്വ. ജോൺലി ജോഷി, സെക്രട്ടറി ലിജോ സാമുവൽ, ജോയിന്റ് സെക്രട്ടറിമാരായ ബേസിൽ ബേബി, മാത്യു കെ. വർഗീസ്, ട്രഷറർ ആശിഷ് വർഗീസ്, പബ്ലിസിറ്റി കൺവീനർ ഫിന്നി മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

പാസ്റ്റർ ബാബു ഏബ്രഹാം ക്യാമ്പ് ചെയർമാനായും ബ്രദർ സജി മത്തായി കാത്തേട്ട് ജനറൽ കൺവീനറായും പാസ്റ്റർ ഫിജി ഫിലിപ്പ് ജനറൽ കോർഡിനേറ്ററായും പ്രവർത്തിക്കുന്നു.

രജിസ്ട്രേഷൻ ആരംഭിച്ചു

ക്യാമ്പിൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ പ്രീ-രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. പ്രീ-രജിസ്ട്രേഷൻ ഫീസ് 250 രൂപയും സ്പോട്ട് രജിസ്ട്രേഷൻ ഫീസ് 300 രൂപയുമാണ്. ക്യാമ്പിന്റെ തത്സമയ സംപ്രേഷണം കാഹളം ടിവിയിലൂടെ ഉണ്ടായിരിക്കും.

രജിസ്ട്രേഷൻ ലിങ്ക്:
https://v2.etalenter.com/v2/Public/Event/enroute-season-4

രജിസ്ട്രേഷൻ സഹായത്തിന്: 75101 01421, 79072 30961.

ആത്മീയ ഉണർവിന്റെയും വിശ്വാസത്തിന്റെ പുതുക്കത്തിന്റെയും ക്രൈസ്തവ സൗഹൃദത്തിന്റെയും സംഗമവേദിയാകുന്ന ഈ ക്യാമ്പിൽ പങ്കുചേരുവാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യുവജനങ്ങളെ പി.വൈ.പി.എ. കേരള സ്റ്റേറ്റ് ഭാരവാഹികൾ സ്വാഗതം ചെയ്തു.

ലാൻഡ്‌വേ ന്യൂസ് | കോഴിക്കോട്



RELATED STORIES