കാൻബറയിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന നവംബർ 30 മുതൽ

കാൻബറ (ഓസ്‌ട്രേലിയ): കാൻബറ പെന്തെക്കോസ്ത് ചർച്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 21 ദിവസത്തെ ഉപവാസ പ്രാർത്ഥന 2026 നവംബർ 30 മുതൽ ഡിസംബർ 20 വരെ നടക്കും. എല്ലാ ദിവസവും വൈകിട്ട് ഏഴു മണിക്ക് സഭാഹാളിലും സഭാംഗങ്ങളുടെ ഭവനങ്ങളിലുമായാണ് പ്രാർത്ഥനാ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

“യഹോവയെയും അവന്റെ ബലത്തെയും അന്വേഷിപ്പിൻ; അവന്റെ മുഖം എല്ലായ്പോഴും അന്വേഷിപ്പിൻ” (സങ്കീർത്തനം 105:4) എന്ന വേദവാക്യത്തെ അടിസ്ഥാനമാക്കിയാണ് ഉപവാസ പ്രാർത്ഥന സംഘടിപ്പിക്കുന്നത്. പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും വിശ്വാസജീവിതത്തെ ശക്തിപ്പെടുത്തുന്നതിനും ആത്മീയ നവീകരണത്തിനും ദൈവവചന പഠനത്തിനും പ്രാധാന്യം നൽകുന്നതാണ് ഈ പ്രാർത്ഥനാ സംഗമം.

പ്രമുഖ വചനശുശ്രൂഷകർ പങ്കെടുക്കും

പ്രത്യേക അതിഥി പ്രഭാഷകരായി പാസ്റ്റർ കുര്യൻ തോമസ് ഡിസംബർ 4 മുതൽ 6 വരെയും പാസ്റ്റർ തോമസ് വർഗീസ് ഡിസംബർ 11 മുതൽ 13 വരെയും പാസ്റ്റർ ജോമോൻ വർഗീസ് ഡിസംബർ 18 മുതൽ 20 വരെയും വിവിധ യോഗങ്ങളിൽ ദൈവവചനം ശുശ്രൂഷിക്കും.

ഓസ്‌ട്രേലിയയിലെ കാൻബറയിൽ ഫിഷ്‌വിക്കിലുള്ള കാൻബറ പെന്തെക്കോസ്ത് ചർച്ച് ഹാളും സഭാംഗങ്ങളുടെ ഭവനങ്ങളും പ്രാർത്ഥനാ യോഗങ്ങൾക്ക് വേദിയാകും.

പ്രാർത്ഥനയിലും ഉപവാസത്തിലും ഒരുമിച്ച് ദൈവസന്നിധിയിൽ അണിചേരുവാനും വിശ്വാസത്തിൽ ശക്തിപ്പെടുവാനും ആത്മീയമായി പുതുക്കപ്പെടുവാനും ഈ 21 ദിവസത്തെ പ്രാർത്ഥനാ സംഗമത്തിലേക്ക് ഏവരെയും സംഘാടകർ ഹാർദ്ദവമായി ക്ഷണിച്ചു.

വേദി: Canberra Pentecostal Church, 41 Whyalla Street, Fyshwick, ACT 2609, Australia.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ഷിബു വർഗീസ് – 0432 010 558.

ലാൻഡ്‌വേ ന്യൂസ് | ഓസ്‌ട്രേലിയ




RELATED STORIES