രാജ്യത്തിന്റെ ആത്മീയ ഉണർവിനായി എം.പി.എ. യുകെ & യൂറോപ്പ്; ഏകദിന പ്രാർത്ഥനാ സംഗമം ലണ്ടനിൽ
Reporter: സ്വന്തം ലേഖകൻ 28-Nov-2026215
ലണ്ടൻ: മലയാളി പെന്തെക്കോസ്ത് അസോസിയേഷൻ (MPA UK & Europe) യുകെ ആൻഡ് യൂറോപ്പിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ആത്മീയ ഉണർവ് ലക്ഷ്യമാക്കി യുകെയിലെ വിവിധ പട്ടണങ്ങളിൽ സംഘടിപ്പിച്ചുവരുന്ന ഏകദിന പ്രാർത്ഥനാ സംഗമങ്ങളുടെ ഭാഗമായി നവംബർ 28 ശനിയാഴ്ച ലണ്ടനിലെ ഹൗൺസ്ലോയിൽ പ്രാർത്ഥനാ ദിനം സംഘടിപ്പിക്കുന്നു.
ഐപിസി ലണ്ടൻ ചർച്ചിന്റെ ആതിഥേയത്വത്തിൽ ഹൗൺസ്ലോ ചർച്ച് ഓഫ് ദി ഗുഡ് ഷെപ്പേർഡിൽ രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പ്രാർത്ഥനാ സംഗമം ക്രമീകരിച്ചിരിക്കുന്നത്.
എം.പി.എ. യുകെ & യൂറോപ്പ് പ്രസിഡന്റ് പാസ്റ്റർ ജെയിംസ് സാമുവേൽ പ്രാർത്ഥനാ സംഗമം ഉദ്ഘാടനം ചെയ്യും. പ്രയർ കോർഡിനേറ്റർ പാസ്റ്റർ ജോൺസൺ ജോർജ് യോഗങ്ങൾക്ക് നേതൃത്വം നൽകും. ഏരിയ കോർഡിനേറ്റർ ഇവാഞ്ചലിസ്റ്റ് സാം തോമസ് പ്രാദേശിക ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.
എം.പി.എ. യുകെ & യൂറോപ്പ് വൈസ് പ്രസിഡന്റ് പാസ്റ്റർ പി. സി. സേവ്യർ, സെക്രട്ടറി പാസ്റ്റർ ജിനു മാത്യു, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ബിജു ഡാനിയേൽ, ട്രഷറർ പാസ്റ്റർ റോജി രാജു എന്നിവരോടൊപ്പം വിവിധ സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പ്രാർത്ഥനാ സംഗമത്തിൽ പങ്കെടുക്കും.
രാജ്യത്തിന്റെ ആത്മീയ ഉണർവ്, പട്ടണങ്ങളുടെ വിടുതൽ, സഭകളുടെ ആത്മീയ വളർച്ച എന്നിവയ്ക്കായി വിശ്വാസസമൂഹത്തെ ഏകോപിപ്പിച്ച് പ്രാർത്ഥനയിൽ അണിനിരത്തുകയാണ് ഈ പ്രാർത്ഥനാ ദിനത്തിന്റെ ലക്ഷ്യം.
സഭാ വ്യത്യാസങ്ങൾക്കതീതമായി ദൈവദാസന്മാരും വിശ്വാസികളും ഒരുമിച്ച് പ്രാർത്ഥനയിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സംഘാടകർ ഹാർദ്ദവമായി ക്ഷണിച്ചു.
വേദി: Church of the Good Shepherd, Hounslow, TW4 6HJ, London, UK.
കൂടുതൽ വിവരങ്ങൾക്ക്:
ലോക്കൽ ഏരിയ പാസ്റ്റർ സാംസൺ ഡാനിയേൽ – 07886 677073.
ഏരിയ കോർഡിനേറ്റർ ഇവാഞ്ചലിസ്റ്റ് സാം തോമസ് – 07927 150846.
ലാൻഡ്വേ ന്യൂസ് | ലണ്ടൻ



















