സ്കൂളുകളിൽ ആൺ കുട്ടികളെയും പെൺ കുട്ടികളെയും ഒരുമിച്ച് ഒരേ ബെഞ്ചിൽ ഇരുത്തുന്നത് പരിഗണിക്കണമെന്ന് നിർദേശം

പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്ക്കരണ സമിതിയുടെ ചർച്ചക്കായുള്ള കരട് റിപ്പോർട്ടിലാണ് നിർദേശം. ആൺ പെൺ വ്യത്യാസമില്ലാത്ത മിക്സ്ഡ് സ്കൂളുകൾ, ജന്‍റർ യൂണിഫോം, ഇതിന് പിന്നാലെയാണ് ലിംഗ സമത്വം ഉറപ്പാക്കാൻ പുതിയ നിർദേശം. ലിംഗ നീതിക്കായി ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും ഒരുമിച്ച് ഇരിപ്പിടം ഒരുക്കുന്നത് ചർച്ചയാക്കണമെന്നാണ് നിർദേശം.


എസ് സി ഇ ആർ ടി തയ്യാർ ആക്കിയ കരട് റിപ്പോർട്ടിലാണ് നിർദേശം.കരട് റിപ്പോർട്ടിന്മേൽ പദ്ധതി ചട്ട കൂട് പരിഷകരണത്തിനുള്ള വിദഗ്ധ സമിതിയുടെ കഴിഞ്ഞ ദിവസം ചേർന്ന ആദ്യ യോഗത്തിൽ കരടു ചർച്ചയായി.ചില അംഗങ്ങൾ ഇത് വിവാദം ആകാൻ ഇടയുണ്ടെന്നു അഭിപ്രായപെട്ടു.

RELATED STORIES