മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്നു   ഹൈക്കോടതി

കേസ് വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഈ പരാമര്‍ശം. 1994 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. തുടര്‍ന്ന് 2006ല്‍ ആന്റണി രാജുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ലഹരിമരുന്ന് കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കുന്നതിനായി തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചെന്നതാണ് ആന്റണി രാജുവിന് എതിരായ കേസ്.


വര്‍ഷങ്ങളോളം കേസിന്റെ വിചാരണ നീണ്ടുപോയത് അതീവ ഗൗരവമേറിയ സംഭവമാണെന്ന് ഹൈക്കോടതി പറഞ്ഞു. കേസ് വേഗത്തിലാക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം അവഗണിക്കാന്‍ സാധിക്കില്ല. മന്ത്രിക്ക് നോട്ടീസ് അയയ്ക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനായാണ് വിചാരണ വൈകിക്കുന്നത്. ഇതിന്മുന്നില്‍ രാഷ്ട്രീയ ഇടപെടലുകളും ദുരുദ്ദേശങ്ങളുമുണ്ട്. കേസിലെ പ്രതിയായ ആന്റണി രാജു കോടതിയില്‍ ഹാജരാകാന്‍ പോലും തയ്യാറായിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ സംഭവത്തില്‍ തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ച കേസില്‍ ആന്റണി രാജുവിനെതിരെ 23 തവണ കേസ് പരിണഗണിച്ചെങ്കിലും വിചാരണയ്‌ക്കെടുക്കാതെ നീട്ടിവെയ്ക്കുകയായിരുന്നു. ആന്റണി രാജുവിന്റെ സീനിയര്‍ ആയിരുന്ന അഭിഭാഷഷകനാണ് കേസില്‍ വിദേശിക്കുവേണ്ടി ഹാജരായത്.

തുടര്‍ന്ന് ആന്റണി രാജു ഉദ്യോഗസ്ഥരുടെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം കൈപ്പറ്റി ഇതില്‍ കൃത്രിമത്വം കാണിച്ച് തിരിച്ചേല്‍പ്പിക്കുകയായിരുന്നു. തൊണ്ടിമുതലിന്റെ അളവിലുള്ള വ്യത്യാസമുണ്ടെന്ന് തെളിയിച്ചാണ് കേസില്‍ വിദേശിയെ രക്ഷപ്പെടുത്തിയത്. അതിനു പിന്നാലെ തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചെന്ന് ആരോപിച്ച് പോലീസ് കേസെടുക്കുകയായിരുന്നു.

RELATED STORIES