സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം പരിഷ്‌കരിക്കാന്‍ ആലോചന

ശമ്പളം കാലാനുസൃതമായി പരിഷ്‌കരിക്കണമെന്ന് ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം വിഷയം പരിഗണിച്ചത്. ശമ്പള പരിഷ്‌കരണം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റീസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷനെ ചുമതലപ്പെടുത്തി.


വര്‍ധിച്ചുവരുന്ന ജീവിതചെലവുകള്‍, ജോലികള്‍ക്ക് വരുന്ന മറ്റ് ചെലവുകള്‍ പരിഗിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. കമ്മീഷന്‍ ആറ് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം.

സര്‍ക്കാരിന്റെ സാമ്പത്തിക നിലയും ശമ്പള പരിഷ്‌കരണം മൂലം ഉണ്ടാകാവുന്ന അധിക ബാധ്യതയും മറ്റ് എല്ലാ വശങ്ങളും പരിശോധിച്ചാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ശമ്പളം വര്‍ധിപ്പിക്കാന്‍ കഴിയുമോ എന്ന് പരിശോധിച്ച ശേഷമായിരിന്നും റിപ്പോര്‍ട്ട് നടപ്പാക്കുക.

കിഫ്ബിയുടെ കീഴില്‍ പുതിയ കണ്‍സള്‍ട്ടന്‍സിക്ക് രൂപം നല്‍കാനും തീരുമാനമായി. കിഫ്‌കോണ്‍ എന്ന പേരിലായിരിക്കും കമ്പനി. റെയില്‍വേയുടേയും ഡിഎംആര്‍സിയുടെയും മാതൃകയിലായിരിക്കും കമ്പനി. വലിയ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കാന്‍ കമ്പനിക്ക് കഴിയും.

RELATED STORIES