വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിന്റെ  പുരോഗമിക്കുന്നു

ഇടുക്കി: വൈകാതെ ഇവിടെ ആദ്യഘട്ടപരിശീലനം ആരംഭിക്കാനാണ് പദ്ധതി. ജില്ലയിൽ നിന്നുള്ള 200 എൻസിസി കേഡറ്റുകൾക്ക് ആദ്യഘട്ടത്തിൽ പരിശീലനം ഒരുക്കും. അടുത്തിടെ ജില്ലാ വികസന കമീഷണർ അർജുൻ പാണ്ഡ്യനും സംഘവും സത്രം എയർ സ്ട്രിപ്പിന്റെ നിർമാണ പുരോഗതി വിലയിരുത്തുകയും മൺതിട്ട ഇടിച്ചുമാറ്റുന്നതിനുള്ള പണികൾ ഉൾപ്പെടെയുള്ള ജോലികൾ അടിയന്തരമായി പൂർത്തീകരിക്കാനും നിർദേശിച്ചിരുന്നു.


റൺവേയിൽ രണ്ടുതവണ വിമാനം ഇറക്കാൻ ശ്രമം നടത്തിയെങ്കിലും സമീപത്തു ഉയർന്നുനിൽക്കുന്ന മൺതിട്ട തടസ്സം സൃഷ്ടിച്ചു. ആദ്യ ട്രയൽറൺ മുടങ്ങിയപ്പോൾ മൺതിട്ട ഇടിച്ച് മാറ്റുന്നതിന് തുക അനുവദിക്കുകയും പണികൾ തുടങ്ങുകയും ചെയ്തു. ഇതോടൊപ്പം പാറക്കെട്ടുകൾ മാറ്റുന്ന പണികളും നടത്തേണ്ടതുണ്ട്. നിർമാണം പുരോഗമിക്കവേ കനത്ത മഴയിൽ റൺവേയ്ക്ക് സമീപം കയർ ഭൂവസ്ത്രം നിർമിക്കാൻ കൂട്ടിയിട്ടിരുന്ന മണ്ണ് ഒലിച്ചുപോയി. തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും തകർന്നഭാഗം പുനർനിർമിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചു.

എന്നാൽ, റൺവേ നിർമാണം തടയുന്നതിന് വേണ്ടിയുള്ള ആസൂത്രിത നീക്കവും ശക്തമായിട്ടുണ്ട്. എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന പദ്ധതി വിജയകരമായി പൂർത്തിയാകുന്നത് രാഷ്ട്രീയമായ തിരിച്ചടി ഉണ്ടാകുമെന്ന് ഭയമാണ് ഇടപെടലിന് പിന്നിലെന്നും പറയുന്നു.

RELATED STORIES