തിരുവല്ലയിൽ നിന്നും പ്രളയ കാലത്ത് സൈന്യം ഹെലികോപ്റ്ററിൽ രക്ഷിച്ച അച്ചാമ്മ 105-ാം വയസ്സിൽ അന്തരിച്ചു

നാലു വർഷം മുൻപ് മഹാപ്രളയത്തിൽ വീട്ടിൽനിന്ന് ഹെലികോപ്റ്ററിൽ സൈന്യം രക്ഷപ്പെടുത്തിയ വെൺപാല തലയണത്തറയിൽ അച്ചാമ്മ ദാനിയേലാണ് മരിച്ചത്. വെൺപാലയിലെ കുടുംബവീട്ടിൽ 2018 ഓഗസ്റ്റ് 16ന് വെള്ളം കയറിയപ്പോൾ ഉയർന്ന സ്ഥലത്തെ വീട്ടിലേക്ക് മാറിയതായിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഇവിടെയും വെള്ളം കയറി.


സൈന്യം ഹെലികോപ്റ്ററിൽ രക്ഷാപ്രവർത്തനം നടത്തുമ്പോൾ വീടിനു മുകളിൽ കയറി കൈയുയർത്തി നിൽക്കുന്ന അച്ചാമ്മ, മകൾ കുഞ്ഞുമോൾ, മരുമകൾ മോനിയമ്മ എന്നിവരെ കണ്ടു. സൈനികർ മൂന്നു പേരെയും രക്ഷപ്പെടുത്തി. ഇന്നലെയായിരുന്നു അച്ചാമ്മയുടെ മരണം. സംസ്‌കാരം നാളെ ന് 2ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം വെൺപാല സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ.

RELATED STORIES