തൃശൂരില്‍ മരിച്ച യുവാവിന് കുരങ്ങുവസൂരി സ്ഥിരീകരിച്ചു

വിദേശത്തായിരുന്ന യുവാവ് അവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പരിശോധനാഫലം വീട്ടുകാരാണ് തൃശൂരിലെ ആശുപത്രിക്ക് കൈമാറിയത്. യുവാവിന്റെ സമ്പര്‍ക്ക പട്ടികയുടെ റൂട്ട് മാപ്പും തയ്യാറാക്കി. ആലപ്പുഴ വൈറോളജി ലാബിലെ സ്രവ പരിശോധനാഫലം തിങ്കളാഴ്ച ലഭിക്കും.


അതേസമയം, സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. വിശദ പരിശോധനയ്ക്കായി സാമ്പിള്‍ എന്‍ഐവിയിലേക്ക് അയച്ചു. ഈ മാസം 19നാണ് കുറത്തിയൂര്‍ സ്വദേശിയായ യുവാവിന് പരിശോധന നടത്തിയത്. യുവാവിന് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ആരോഗ്യനില വഷളായിരുന്നു.

RELATED STORIES