സിഎസ്‌ഐ വിശ്വാസികള്‍ തിരുവനന്തപുരത്തു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

പ്രതിഷേധക്കാരും പൊലീസും തമ്മില്‍ നന്ദാവനത്ത് ഏറ്റുമുട്ടി. മെഡിക്കല്‍ കോളേജ് കോഴ കേസില്‍ ബിഷപ്പിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് വിശ്വാസികളില്‍ ഒരു വിഭാഗം ബിഷപ്പിനെതിരേ പ്രകടനം നടത്തിയത്. പൊലീസുമായുള്ള സംഘര്‍ഷത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കുണ്ട്.


ധര്‍മരാജ് റസാലത്തെ ശനിയാഴ്ചയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. ഇദ്ദേഹത്തിന്റെ വിദേശയാത്രയ്ക്കും വിലക്കുണ്ട്. കാരക്കോണം മെഡിക്കല്‍ കോളേജില്‍ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നുമടക്കമുള്ള കേസിലാണ് ഇഡി ബിഷപ്പിനെ ചോദ്യം ചെയ്തത്.

യുകെയിലേക്കു പോകാനായി ബിഷപ് ധര്‍മരാജ് റസാലം ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയെങ്കിലും ഇഡിയുടെ നിര്‍ദേശമുള്ളതിനാല്‍ യാത്രാനുമതി ലഭിച്ചിരുന്നില്ല. ബിഷപ്പിനെ കള്ളപ്പണ കേസില്‍ ഇഡി ചോദ്യം ചെയ്തിരുന്നു. ബിഷപ്പ് യുകെയിലേക്ക് പോകാനിരിക്കെയായിരുന്നു ചോദ്യം ചെയ്യല്‍. രാത്രി ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ബിഷപ്പ് ധര്‍മരാജ് റസാലത്തെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചത്. വിദേശത്ത് പോകരുതെന്ന് ബിഷപ്പിന് എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ദേശം നല്‍കിയിരുന്നു.

ബിഷപ്പിന്റെ ആസ്ഥാനമായ എല്‍എംഎസിലും കാരക്കോണം മെഡിക്കല്‍ കോളേജിലും കോളേജ് ഡയറക്ടറായ ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലും സിഎസ്‌ഐ സഭാ സെക്രട്ടറി പ്രവീണിന്റെ വീട്ടിലും ഇഡി പരിശോധന നടത്തി.

RELATED STORIES